ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ 1971 ലെ യുദ്ധത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യക്കു മുന്നില്‍ അടിയറവ് പറഞ്ഞതിന്റെ വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയേയും ഓര്‍ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മറ്റ് ലോക രാജ്യങ്ങളെ ബോധവാന്മാരാക്കുന്നതില്‍ ഇന്ദിര ഗാന്ധി വളരെ വലിയ പങ്കാണ് വഹിച്ചതെന്നും സോണിയ സൂചിപ്പിച്ചു. അമ്പത് വര്‍ഷം മുമ്പ് ബംഗ്ലാദേശിലെ ധീരരായ ജനത സ്വാതന്ത്ര്യം നേടിയെടുത്തുവെന്നും അവരോടൊപ്പം നിന്ന ഇന്ത്യ ഒരു കോടിയോളം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അഭയമായി തീര്‍ന്നുവെന്നും സോണിയ പറഞ്ഞു.
1971 ഡിസംബര്‍ 16 ന് 92,000 ഓളം പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങുകയും അന്നത്തെ കിഴക്കന്‍ പാകിസ്ഥാന്‍ ആയിരുന്ന ബംഗ്ലാദേശിനെ പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുന്നതില്‍ ഇന്ത്യ വഹിച്ച പങ്കിനെ സ്മരിച്ചു കൊണ്ട് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് 'ബംഗ്ലാദേശ് ഫ്രീഡം ഓണര്‍' പുരസ്‌കാരം നല്‍കി ആ രാജ്യം ആദരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.