കോവിഡ് ട്രംപിന്റെ വിജയത്തിന് മങ്ങലേൽപ്പിക്കുമോ

കോവിഡ് ട്രംപിന്റെ വിജയത്തിന് മങ്ങലേൽപ്പിക്കുമോ

വാഷിംങ്ടണ്‍: കൊവി‍ഡ് ഉയര്‍ത്തിയ പൊതുജനാരോഗ്യ പ്രതിസന്ധിയും സാധാരണ ജനങ്ങളുടെ സാമ്പത്തിക അസ്വസ്ഥതകളുമാണ് ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ വിധിയെഴുത്തില്‍ നിര്‍ണ്ണായകമായത്. എന്നാൽ ഈ രണ്ട് പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനുള്ള ,ജനങ്ങളുടെ വ്യക്തമായ തിരഞ്ഞെടുപ്പായി ഒരു സ്ഥാനാർത്ഥിയും ഉയർന്നുവന്നിട്ടില്ലെന്നാണ് , നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 

വൻ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന ട്രംപിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ച അദ്ദേഹത്തിന്റെ ജനസമ്മിതിയിൽ കുറവ് വരുത്തി .എന്നാൽ  വൈറസ് മഹാമാരിയെ കൈകാര്യം ചെയ്യാൻ ജോ ബൈഡന് കഴിയുമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. അതേസമയം, 11 ദശലക്ഷത്തോളം തൊഴിൽ നഷ്ടങ്ങള്‍ അടക്കം അലട്ടുന്ന സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കാൻ ആരാണ് നല്ലത് എന്ന ചോദ്യത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനാണ് കൂടുതല്‍ ആളുകളും വോട്ട് നല്‍കുന്നത്. ദേശീയതലത്തിൽ പത്തിൽ 3 വോട്ടർമാരും സമ്പദ്‌വ്യവസ്ഥയെ വോട്ടെടുപ്പിന്‍റെ നിര്‍ണ്ണായക ഘടകമായി കാണുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പ്രത്യാഘാതങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു ജോ ബൈ‍ഡൻ പ്രധാനമായും പ്രചാരണങ്ങള്‍ നയിച്ചത്. കൊറോണ വൈറസിന്‍റെ വ്യാപനം കുറഞ്ഞെങ്കിലും ബിസിനസ്സുകൾക്ക് പൂർണ്ണമായും വീണ്ടും തുറക്കാൻ കഴിയുന്നില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരിക്കലും പൂർണ്ണമായി പഴയ രീതിയിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്നാണ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടത്. 

ചെറിയ പട്ടണങ്ങളിലും ഗ്രാമീണ സമൂഹങ്ങളിലും താമസിക്കുന്നവർ എന്നിവരുടെ പിന്തുണയാണ് ട്രംപിന് പ്രധാനമായും ലഭിച്ചത്. സ്ത്രീകൾ, കോളേജ് ബിരുദധാരികൾ, ചെറുപ്പക്കാർ, കറുത്ത വംശജര്‍, ഹിസ്പാനിക്, ഏഷ്യൻ വോട്ടർമാരിൽ നിന്ന് ബിഡൻ കൂടുതൽ പിന്തുണ നേടി.ബൈഡനെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം വോട്ടര്‍മാരും കൊവിഡ് പ്രധാന പ്രശ്നമാണെന്ന് വിലയിരുത്തിയവരാണ്. 

അതേസമയം, നിലവില്‍ 238 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. 213 വോട്ടുകളുമായി ട്രംപ് തൊട്ട് പിന്നിലുണ്ട്. 270 വോട്ടുകളാണ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ വേണ്ടത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവാനുള്ള സംസ്ഥാനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത് ട്രംപിന്‍റെ തിരിച്ചു വരവിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. മിഷിഗണ്‍, പെന്‍സുല്‍വാലിയ, നോര്‍ത്ത് കരോലീന എന്നിവിടങ്ങളില്‍ ട്രംപിനാണ് മുന്നേറ്റം. നെവാദയിലും വിസ്കോൺസിനിലും മാത്രമാണ് ബൈഡന് ലീഡുള്ളത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.