ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എന്‍.ടി.എ.ജി.ഐ.)വ്യക്തമാക്കി. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂര്‍ ക്രിസ്ത്യന്‍ കോളേജ് പ്രൊഫസറുമായി ഡോ. ജയപ്രകാശ് മൂലിയില്‍ അറിയിച്ചു.
പന്ത്രണ്ടു വയസിനുതാഴെയുള്ള ഒരു കുട്ടിപോലും കോവിഡിനാല്‍ മരിച്ചിട്ടില്ല. അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലിരുന്ന ചില കുട്ടികളില്‍ മരണശേഷം കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ മരണകാരണം കോവിഡായി കണക്കാക്കാനാകില്ല. ഒമിക്രോണ്‍ ഭീതിയില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ഉപദേശക സമിതി പറയുന്നു.
കാരണം കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വിദേശരാജ്യങ്ങളിലടക്കം പഠനം ആദ്യഘട്ടങ്ങളിലാണ്. ഇനി കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ ഭാവിയില്‍ തീരുമാനമുണ്ടായാല്‍ത്തന്നെ മറ്റു രോഗങ്ങളുള്ളവരെയാകും ആദ്യഘട്ടത്തില്‍ പരിഗണിക്കുകയെന്നും ഡോ. ജയപ്രകാശ് പറഞ്ഞു. എന്നാല്‍ കേന്ദ്രം ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.