അയർലണ്ടിലെ ഡബ്ലിൻ; ക്രിസ്മസിന് അടച്ചിടുന്ന ലോകത്തിലെ ഏക എയർപോർട്ട്

അയർലണ്ടിലെ ഡബ്ലിൻ; ക്രിസ്മസിന് അടച്ചിടുന്ന ലോകത്തിലെ ഏക എയർപോർട്ട്

ഡബ്ലിൻ: ക്രിസ്‌മസ്‌ ദിനം ജീവനക്കാർക്ക് യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ അവധി നൽകുന്ന ഒരു വിമാനത്താവളം യൂറോപ്പിലുണ്ട്. അയർലൻഡിലെ ഡബ്ലിൻ എയർപോർട്ടാണ് ഡിസംബർ 25 ന് സുരക്ഷാ ജീവനക്കാർക്കടക്കം അവധി നൽകുന്നത്.
ഇത്തവണയും പതിവു തെറ്റിക്കാതെ എയർപോർട്ടിന് അവധിയായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഡിസംബർ 25 ഒഴിച്ച് ബാക്കി എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുമെന്നും ഡബ്ലിൻ എയർപോർട്ടിന്റെ വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്.


കത്തോലിക്ക വിശ്വാസത്തിൻ മേൽ പണിതുയർത്തപ്പെട്ട രാജ്യമാണ് അയർലണ്ട്. തങ്ങളുടെ വിശ്വാസത്തിൽ അഭിമാനിക്കുന്ന വലിയ ഒരു വിശ്വാസി സമൂഹം ഇന്നും അയർലൻഡിലുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡബ്ലിൻ വിമാനത്താവളത്തിന് ക്രിസ്മസ് ദിനത്തിൽ അവധി നൽകുന്നതു തന്നെ അയർലൻഡ് ലോകത്തിന് നൽകുന്ന വലിയ ഒരു വിശ്വാസ സാക്ഷ്യമാണ്.

ഈ ക്രിസ്‌മസ്‌ സീസണിൽ ഏകദേശം 850,000 യാത്രക്കാർ ഡബ്ലിൻ എയർപോർട്ട് വഴി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രീ-പാൻഡെമിക് നമ്പറുകളിൽ 42% കുറയ്ക്കുമെന്ന് RTE റിപ്പോർട്ട് ചെയ്തു. ഡിസംബർ 17 വെള്ളിയാഴ്ച മുതൽ 2022 ജനുവരി 4 ചൊവ്വാഴ്ച വരെ പ്രതിദിനം ശരാശരി 45,000 ആളുകൾ ഡബ്ലിൻ എയർപോർട്ടിലൂടെ കടന്നു പോകുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞ വർഷം ക്രിസ്മസ് സീസണിൽ പ്രതിദിനം ശരാശരി 12,000 യാത്രക്കാരും 2019 ലെ ഇതേ കാലയളവിൽ പ്രതിദിനം 77,000 യാത്രക്കാരുമായിരുന്നു എയർപോർട്ടിലൂടെ കടന്നുപോയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.