മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.വി.അന്‍വര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും പത്രിക നല്‍കിയിട്ടുള്ളതിനാല്‍ അന്‍വറിന് മത്സരിക്കാം.
രണ്ട് സെറ്റ് പത്രികയാണ് അന്‍വര്‍ നല്‍കിയിരുന്നത്. ഒന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും മറ്റൊന്ന് സ്വതന്ത്രനായും. ഇതില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായുള്ള പത്രികയാണ് തള്ളിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ പത്രിക തള്ളിയത്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഓഫീസില്‍ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്തേക്ക് അന്‍വര്‍ നേരിട്ടെത്തിയിരുന്നു.
അതേസമയം വിഷയത്തില്‍ അഭിഭാഷകര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാന വട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാങ്കേതിക തടസമുള്ളതിനാല്‍ സ്വതന്ത്രനായി മറ്റൊരു പത്രിക കൂടി നല്‍കിയ കാര്യം അന്‍വര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പുതിയ മുന്നണി രൂപീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തന്നെയാണ് മുന്നണി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.