കൊച്ചി: എറണാകുളം കിഴക്കമ്പലത്തെ അന്യസംസ്ഥാന തെഴിലാളികളുടെ ആക്രമണത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുടെ അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. ഇവരുടെ മെഡിക്കൽ പരിശോധനകളും കൊവിഡ് ടെസ്റ്റ് നടത്തിയശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പങ്കാളികളായവരെ തിരിച്ചറിയാൻ ശ്രമം നടക്കുകയാണെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.
നൂറിലേറെ പേർ ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിഐ ഉൾപ്പടെയുള്ളവരെ ആക്രമിച്ച സംഭവത്തിൽ വധശ്രമ കേസും പൊതുമുതൽ നശിപ്പിക്കൽ കേസുമാണ് ഇവർക്കെതിരെ എടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.