ദുബായ്: യുഎഇയില്‍ നല്‍കിവരുന്ന സിനോഫാമിന്‍റെ പുതിയ വാക്സിനും കൂടി രാജ്യം അംഗീകാരം നല്‍കി. കൃത്യമായ പഠനത്തിന്‍റെയും നിരീക്ഷണത്തിന്‍റേയും മൂല്യനിർണയത്തിന്‍റേയും അടിസ്ഥാനത്തിലാണ് സിഎന്‍ബിജിയുടെ പുതിയ റീകോമ്പിനന്‍റ് പ്രോട്ടീന്‍ സിനോഫാം വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. വാക്സിന്‍ എടുത്തവരില്‍ പാർശ്വഫലങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി.
ജി 42 നും സിനോഫാം സിഎന്‍ബിജിക്കും ഇടയിലുളള ഹയാത്ത് ബയോടെക് ആണ് വാക്സിന്‍ നിർമ്മിച്ച് വിതരണം ചെയ്യുന്നത്. 2022 ജനുവരി മുതല്‍ വാക്സിന്‍ ബൂസ്റ്റർ ഡോസായി നല്‍കിത്തുടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.