കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ അവസരം: ജനുവരി 11 വരെ അപേക്ഷിക്കാം

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ അവസരം:  ജനുവരി 11 വരെ അപേക്ഷിക്കാം

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനിതകൾക്കും ഷോർട്ട് സർവീസ് കമ്മിഷൻ (നോൺ ടെക്നിക്കൽ) കോഴ്സിലേക്ക് അപേക്ഷിക്കാം. 341 ഒഴിവുണ്ട്. അവിവാഹിതർക്കാണ് അവസരം.

ഇന്ത്യൻ മിലിറ്ററി അക്കാദമി, ദെഹ്റാദൂൺ100, ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല22, എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ് (പ്രീ ഫ്ളൈയിങ്)32, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി, ചൈന്നൈ എസ്.എസ്.സി. പുരുഷന്മാർ170, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി, ചൈന്നെ എസ്.എസ്.സി. വനിത17. മിലിറ്ററി അക്കാദമിയിലേക്ക് എൻ.സി.സി. സി. സർട്ടിഫിക്കറ്റുകാർക്ക് 13 സീറ്റും നേവൽ, എയർഫോഴ്സ് അക്കാദമിയിലേക്ക് മൂന്നുവീതം സീറ്റും മാറ്റിവെച്ചിരിക്കുന്നു.

ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി: ബിരുദം. എയർഫോഴ്സ് അക്കാദമി: ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച പ്ലസ്ടുവും ബിരുദവും. അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം. നേവൽ അക്കാദമി: അംഗീകൃതസ്ഥാപനത്തിൽനിന്ന് എൻജിനിയറിങ് ബിരുദം. വ്യവസ്ഥകൾക്ക് വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ഇന്ത്യൻ മിലിറ്ററി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി: അവിവാഹിതരായ പുരുഷന്മാർ 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി: 2003 ജനുവരി ഒന്നിനും 1999 ജനുവരി രണ്ടിനും ഇടയിൽ ജനിച്ചവരായിരിക്കണം. ഡി.ജി.സി.എ.യുടെ അംഗീകാരമുള്ള പൈലറ്റ് ലൈസെൻസുള്ളവർക്ക് 26 വയസ്സുവരെ ഇളവ് ലഭിക്കും.

ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. കോഴ്സ് ഫോർ മെൻ): അവിവാഹിതരായ പുരുഷന്മാർ. 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. വിമെൻ നോൺ ടെക്നിക്കൽ കോഴ്സ്): അവിവാഹിതരായ വനിതകൾക്കും പുനർവിവാഹം ചെയ്യാത്ത വിധവകൾക്കും ഡിവോഴ്സ് ആയവർക്കും അപേക്ഷിക്കാം. 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: www.upsc.gov.in. അപേക്ഷിക്കേണ്ട അവസാനതീയതി: ജനുവരി 11.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.