ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ശ്രീലങ്കയില്‍; 743 കോടി വാഗ്ദാനം ചെയ്ത് ദുബായ് കമ്പനി

 ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ശ്രീലങ്കയില്‍; 743 കോടി വാഗ്ദാനം ചെയ്ത് ദുബായ് കമ്പനി

കൊളംബോ: ശ്രീലങ്കയില്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ (പത്തു കോടി യു.എസ്. ഡോളര്‍) വാഗ്ദാനം. 'ക്യൂന്‍ ഓഫ് ഏഷ്യ' എന്നു പേരുനല്‍കിയിരിക്കുന്ന രത്നം സ്വന്തമാക്കാന്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മുന്നോട്ടുവന്നത്.

അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് രത്നങ്ങളുടേയും ആഭരണങ്ങളുടെയും ചുമതലയുള്ള മന്ത്രി ലോഹന്‍ രത്വാത് പറഞ്ഞു. കണ്ടെത്തി മൂന്നു മാസത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണ് രത്നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 310 കിലോഗ്രാമാണ് ഭാരം. രത്നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രത്നപുരയിലെ സ്വകാര്യഭൂമിയില്‍ നിന്നായിരുന്നു കണ്ടെത്തല്‍. നിലവില്‍ ശ്രീലങ്കന്‍ ദേശീയ രത്ന ആഭരണ അതോറിറ്റിയുടെ ലാബിലാണ് സൂക്ഷിച്ചിട്ടുള്ളത്.

കമ്പനിയും രത്നത്തിന്റെ ഉടമസ്ഥനുമായി വിലപേശല്‍ തുടരുകയാണെന്ന് ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രത്നത്തിന് 1486 കോടി രൂപ മൂല്യമുണ്ടെന്ന് ഫ്രഞ്ച് രത്ന ഗവേഷകര്‍ അറിയിച്ചതായി ഉടമസ്ഥന്‍ അടുത്തിടെ പറഞ്ഞിരുന്നു. കൂടാതെ ചൈന, യു.എസ്. രാജ്യങ്ങളില്‍ നിന്നും വന്‍കിട കച്ചവടക്കാര്‍ രത്നം സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതരും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.