ഏറ്റവും സുരക്ഷിത എയർലൈനുകളുടെ പട്ടികയില്‍ ഇടം പിടിച്ച് എത്തിഹാദും എമിറേറ്റ്സും

ഏറ്റവും സുരക്ഷിത എയർലൈനുകളുടെ പട്ടികയില്‍ ഇടം പിടിച്ച് എത്തിഹാദും എമിറേറ്റ്സും

ദുബായ്: 2022 ലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക എയർ സേഫ്റ്റി വെബ്സൈറ്റ് പുറത്തുവിട്ടു. എയർ ന്യൂസിലന്‍റാണ് ഒന്നാം സ്ഥാനത്ത്. എത്തിഹാദ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ആദ്യ 20 ല്‍ എമിറേറ്റ്സും ഇടം പിടിച്ചു. സിംഗപ്പൂർ എയർലൈന്‍സ്, ടിഎപി എയർ പോർചുഗല്‍, എസ് എ എസ്, ക്വാണ്ടാസ്,അലാസ്ക എയർ ലൈന്‍സ്, ഇവിഎ എയർ, വിർജിന്‍ ഓസ്ട്രേലിയ-അത്ലാന്‍റിക്, കാഥേ പസഫിക്,ഹവായിന്‍ എയർലൈന്‍സ്,അമേരിക്കന്‍ എയർലൈന്‍സ്, ലുഫ്താന്‍സ-സ്വിസ് ഗ്രൂപ്പ്, ഫിന്നയർ, ഖത്തർ എയർവേസ് എന്നിവയും ആദ്യ 20 ല്‍ ഇടം പിടിച്ചിട്ടുണ്ട്.

ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളും വിമാനജീവനക്കാരോട് കാണിക്കുന്ന കരുതലുമാണ് എയർ ന്യൂസിലന്‍റിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. 385 എയർലൈനുകളെയാണ് വെബ്സൈറ്റ് ഇതിനായി നിരീക്ഷിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.