കൊച്ചി: തന്റെ ഹൃദയത്തുടിപ്പും ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയുടെ കൈയ്യൊപ്പുമുള്ള ആ ടീഷര്‍ട്ട് ലേലത്തിനു വയ്ക്കാന്‍ ഒരുങ്ങുകയാണ് ഫോര്‍ട്ടു കൊച്ചി സ്വദേശിയായ അന്‍വര്‍. ജീവിക്കാന്‍ മറ്റ് മര്‍ഗങ്ങള്‍ ഒന്നും ഇല്ലാതായതോടെയാണ് 52 കാരനായ മുഹമ്മദ് അന്‍വര്‍ തന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം വില്‍ക്കാനൊരുങ്ങുന്നത്.
പ്രവാസ ജീവിതത്തില്‍ മൂന്നു വര്‍ഷത്തോളം മറഡോണയുടെ മുടിവെട്ടുകാരനായിരുന്ന അന്‍വര്‍. ദുബായ് അല്‍വാസല്‍ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായിരുന്നപ്പോഴാണ് മറഡോണയുടെ സ്വകാര്യ മുടിവെട്ടുകാരനാവാന്‍ അന്‍വറിന് അവസരം ലഭിച്ചത്. ഒരിക്കല്‍ തന്റെ മകന്റെ പിറന്നാളാണെന്ന് പറഞ്ഞതോടെ ഒരു ടീഷര്‍ട്ട് വാങ്ങി വരാന്‍ മറഡോണ ആവശ്യപ്പെടുകയായിരുന്നു. ടീഷര്‍ട്ട് കൊണ്ടു ചെന്നപ്പോള്‍ ഒപ്പിട്ടു സമ്മാനിച്ചു.
ഇരുപത് വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അന്‍വര്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. കുടുംബവുമായി അകന്നു കഴിയുന്ന അദ്ദേഹം കൊച്ചി തമ്മനത്ത് ഒരു മുറിയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. എന്നാല്‍ പണി ഇല്ലാതെ വാടക കൊടുക്കാന്‍ പോലും പറ്റാതെ വന്നതോടെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി ലേലം ചെയ്യാന്‍ അന്‍വര്‍ തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.