സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നതിന്‍റെ തെളിവാണ് എക്‌സ്‌പോ 2020, യുഎൻ പ്രതിനിധി

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നതിന്‍റെ തെളിവാണ് എക്‌സ്‌പോ 2020, യുഎൻ പ്രതിനിധി

ദുബായ്: ദുബായില്‍ നടക്കുന്ന എക്സ്പോ 2020 കൂട്ടായ പ്രവർത്തനങ്ങള്‍ക്ക് ലോകത്ത് മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നതിന്‍റെ മികച്ച ഉദാഹരണമാണെന്ന് യുഎന്‍ കമ്മീഷണർ ജനറല്‍ മഹർ നാസർ. 250 ഓളം രാജ്യപ്രതിനിധികളുടെ, വിവിധ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്നവരുടെ പ്രധാന കേന്ദ്രമായി എക്സ്പോ 2020 മാറിയത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബല്‍ ഗോള്‍സ് വീക്ക് അടുത്തയാഴ്ച എക്സ്പോയില്‍ നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ആദ്യമായാണ് ഗ്ലോബല്‍ ഗോള്‍സ് വീക്ക് ന്യൂയോർക്കില്‍ നിന്നും മാറ്റി ദുബായില്‍ നടക്കുന്നത്. ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്, 10 ദശലക്ഷം ആളുകള്‍ ഇതിനകം ഇവിടെയത്തി കഴിഞ്ഞു. കോവിഡിന്‍റെ നടുവില്‍ നടക്കുന്ന പ്രധാന പ്രദർശനമാണ് എക്സ്പോ. ലോകത്തിലെ 192 രാജ്യങ്ങള്‍ക്ക് ഇവിടെ പവലിയനുകളുണ്ട്, അതുകൊണ്ടുതന്നെ ഗ്ലോബല്‍ ഗോള്‍സ് വീക്ക് ഇവിടെ നടക്കുന്നതാണ് ഉചിതം എന്നാണ് വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 15 മുതല്‍ 22 വരെ എക്സ്പോ ഓപ്പർച്യൂണിറ്റി പവലിയനിലെ യുഎന്‍ ഹബിലാണ് ഗ്ലോബല്‍ ഗോള്‍സ് വീക്ക് നടക്കുക. മനുഷ്യരും ഗ്രഹങ്ങളുമെന്ന ആശയത്തിലൂന്നിയുളള വാരാഘോഷത്തിന്‍റെ ഭാഗമായിട്ടായിരിക്കും ഗ്ലോബല്‍ ഗോള്‍സ് വീക്ക് അരങ്ങേറുക. ബില്‍ ഗേറ്റ്സ്, റിച്ചാർഡ് കേറ്റിസ്, യുഎഇ മന്ത്രി റീം അല്‍ ഹാഷിമി, ജോർദ്ദാന്‍ മന്ത്രി മുഹമ്മദ് അല്‍ നജ്ജാർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.