ന്യൂഡല്‍ഹി: എട്ട് യാത്രക്കാരെ വരെ കയറ്റാന്‍ ശേഷിയുള്ള കാറുകളില്‍ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ കര്‍ശനമാക്കുന്ന കരട് വിജ്ഞാപനത്തിന് അനുമതി നല്‍കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. നിലവില്‍ ഡ്രൈവര്‍ക്കും മുന്നിലിരിക്കുന്ന യാത്രക്കാരനുമാണ് എയര്‍ബാഗുള്ളത്.
വാഹനം അപകടത്തില്‍ പെടുമ്പോള്‍ മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള ഇടിയുടെ ആഘാതം ചെറുക്കാന്‍ കൂടുതല്‍ എയര്‍ബാഗുകള്‍ യാത്രക്കാരെ സഹായിക്കും. അരയ്ക്കു താഴെയുള്ള ശരീരഭാഗങ്ങളെ സംരക്ഷിക്കാന്‍ സീറ്റിലും ഡോറുകളിലും ഘടിപ്പിക്കുന്ന രണ്ട് സൈഡ് ടോര്‍സോ എയര്‍ബാഗുകളും തലയ്ക്ക് ക്ഷതമേല്‍ക്കുന്നത് തടയാനുള്ള രണ്ട് കര്‍ട്ടന്‍/ട്യൂബ് എയര്‍ബാഗുകളുമാണ് കൂടുതലായി ഘടിപ്പിക്കേണ്ടത്.
വിലകൂടിയതും കുറഞ്ഞതുമായ എല്ലാ മോഡല്‍ കാറുകളിലും ഇവ നിര്‍ബന്ധമാക്കും. നാല് എയര്‍ബാഗുകള്‍ കൂടി ഘടിപ്പിക്കുമ്പോള്‍ കാര്‍ വിലയില്‍ 30,000 രൂപാ വരെ കൂടാനിടയുണ്ട്. 2019 ജൂലായ് മുതല്‍ ഡ്രൈവര്‍മാര്‍ക്കും 2021 ജനുവരി മുതല്‍ മുന്നിലിരിക്കുന്ന യാത്രക്കാരനും എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.