മൂന്നാര്‍: പട്ടയം റദ്ദാക്കല്‍ നടപടിയുമായി മൂന്നാര്‍ സി.പി.ഐ.എം ഓഫിസിലേക്ക് വരരുതെന്ന് ഏരിയ സെക്രട്ടറിയുടെ ഭീഷണി. നടപടിയുമായി വന്നാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നായിരുന്നു ഏരിയ സെക്രട്ടറി കെ കെ വിജയന്റെ ഭീഷണി. ഐഎഎസ് ലോബിയാണ് പുതിയ ഉത്തരവിന് പിന്നിലെന്ന് വിജയന്‍ പറഞ്ഞു. ജനങ്ങളുടെ പട്ടയം റദ്ദാക്കിയാല്‍ മുന്നാറില്‍ സി.പി.ഐ.എം ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ സിപിഐഎം ഓഫീസില്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം. മണി വ്യക്തമാക്കി. പട്ടയം ലഭിക്കുന്നതിന് മുന്‍പ് പാര്‍ട്ടി ഓഫീസ് അവിടെയുണ്ട്. വിഷയം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യകത്മാക്കി. സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കുന്നില്ല. തീരുമാനം ചോദ്യം ചെയ്യണോ എന്നതൊക്കെ പാര്‍ട്ടി നേതാക്കളോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പട്ടയം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് എം.എ രവീന്ദ്രനും രംഗത്തെത്തി. പട്ടയങ്ങള്‍ റദ്ദാക്കിയാല്‍ നിയമക്കുരുക്കിലേക്ക് നീങ്ങുമെന്ന് എം എ രവീന്ദ്രന്‍ പറഞ്ഞു. വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് 1999ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.