വ്യക്തി നിയമങ്ങളില്‍ സമഗ്ര മാറ്റം വരുത്തി യുഎഇ.

വ്യക്തി നിയമങ്ങളില്‍ സമഗ്ര മാറ്റം വരുത്തി യുഎഇ.

 പഴ്സണല്‍ സ്റ്റാറ്റസ് നിയമങ്ങള്‍, ഫെഡറല്‍ പീനല്‍ കോഡ്, ഫെഡറല്‍ പീനല്‍ പ്രോസിഡ്യുറല്‍ ലോ എന്നിവയിലാണ് മാറ്റം വരുത്തിയിട്ടുളളത്. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവിറക്കിയത് പ്രധാനപ്പെട്ട നി‍ർദ്ദേശങ്ങള്‍ രാജ്യത്ത് താമസിക്കുന്ന സ്വദേശികളല്ലാത്തവർക്ക് സ്വന്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പിന്തുടർച്ചാവകാശങ്ങളിലും സ്വന്തം രാജ്യത്തെ നിയമങ്ങള്‍ പിന്തുടരാം വിവാഹം ഏത് രാജ്യത്ത് വച്ചാണോ നടന്നത് ആ രാജ്യത്തെ നിയമമായിരിക്കും ബാധകമായിരിക്കുക.

ആത്മഹത്യാ ശ്രമമുള്‍പ്പടെയുളള വിഷയങ്ങളിലും സമഗ്ര ഭേദഗതി വരുത്തിയിട്ടുണ്ട്.ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയമാക്കുമെന്നാണ് പുതിയ പരിഷ്കരണം. ദുരഭിമാനകുറ്റകൃത്യങ്ങള്‍ കൊലപാതകമായി തന്നെ കണക്കാക്കും. സ്ത്രീകളുടെ അവകാശ സംരക്ഷണവും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

പുതിയ ഭേദഗതി പ്രകാരം മദ്യപാനം, മദ്യവില്‍പ്പന എന്നിവയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമാണ് ശിക്ഷ ലഭിക്കുക. പൊതുസ്ഥലങ്ങളില്‍ മാന്യമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്ക് ആദ്യ തവണ ഇനി മുതല്‍ ജയില്‍ശിക്ഷയ്ക്ക് പകരം പിഴ ചുമത്തുകയാവും ചെയ്യുക.

ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ശിക്ഷാര്‍ഹമല്ല. എന്നാല്‍ നിബന്ധനകള്‍ ബാധകമാണ്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗിക ബന്ധം, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കെതിരെയുള്ള ലൈംഗിക പീഡനം എന്നിവ വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.