'കോവിഡ് ജയിലിലായി': പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

'കോവിഡ് ജയിലിലായി': പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം. 262 തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി.

കഴിഞ്ഞ മൂന്നു ദിവസമായി ജയിലിലുണ്ടായിരുന്ന 961 പേരെയും പരിശോധിച്ചിരുന്നു. അപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. എങ്ങനെയാണ് ജയിലിനകത്ത് കോവിഡ് എത്തിയതെന്നതില്‍ ആശയക്കുഴപ്പമുണ്ട്.

ഗുരുതര രോഗബാധയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുരയില്‍ അത്രയധികം രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താന്‍ ജയില്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജയിലുകളില്‍ പരിശോധനയ്ക്കായി പ്രത്യേക ആരോഗ്യ വിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.