അനുദിന വിശുദ്ധര്‍ - ജനുവരി 23
സ്‌പെയിനില്‍ ടൊളേഡോ നഗരത്തിലെ ആര്‍ച്ച് ബിഷപ്പായിരുന്ന വിശുദ്ധ എവുജേനിയൂസിന്റെ സഹോദര പുത്രനും പിന്‍ഗാമിയുമാണ് ആര്‍ച്ച് ബിഷപ്പ് ഇദേഫോണ്‍സസ്. 607 ല്‍ ഒരു കുലീന കുടുംബത്തിലായിരുന്നു ജനനം.
പിതാവിന്റെ എതിര്‍പ്പ് അവഗണിച്ച് വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ടോള്‍ഡോയ്ക്ക് സമീപമുള്ള അഗാലിയായിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ക്രമേണ അവിടത്തെ അശ്രമാധിപനായി തീരുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് ഇദേഫോണ്‍സസ് 653 ലേയും 655 ലേയും ടോള്‍ഡോയിലെ സൂനഹദോസുകളില്‍ പങ്കെടുത്തത്. 657 ല്‍ അദ്ദേഹം ടോള്‍ഡോയിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കപ്പെട്ടു.
വിശ്വാസികള്‍ക്കിടയില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു വിശുദ്ധ ഇദേഫോണ്‍സസ്. പരിശുദ്ധ ദൈവ മാതാവിനോടുള്ള തന്റെ അഗാധമായ ഭക്തിമൂലമാണ് ഈ വിശുദ്ധന്‍ ഏറ്റവുമധികം അറിയപ്പെടുന്നത്. കന്യകാ മാതാവിനോടുള്ള തന്റെ ഭക്തി മാതാവിന്റെ 'നിത്യമായ കന്യകാത്വത്തെ' പ്രതിപാദിക്കുന്ന തന്റെ പ്രസിദ്ധമായ ഒരു കൃതിയില്‍ വിശുദ്ധന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
മരണം വരെ വിശുദ്ധന്‍ തന്റെ സഭാപരമായ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ താല്‍പര്യത്തോടും പവിത്രതയോടും കൂടി നിര്‍വഹിച്ചു. മധ്യ കാലഘട്ടങ്ങളിലെ കലാകാരന്‍മാരുടെ ഒരു പ്രധാനപ്പെട്ട വിഷയമായിരുന്നു വിശുദ്ധ ഇദേഫോണ്‍സസ്. പരിശുദ്ധമാതാവ് വിശുദ്ധന് പ്രത്യക്ഷപ്പെടുകയും ഒരു കാസ സമ്മാനിക്കുകയും ചെയ്തുവെന്ന് ദൈവശാസ്ത്ര പണ്ഡിതര്‍ പറയുന്നുണ്ട്.
സ്പാനിഷ് ഗ്രന്ഥകാരന്‍മാരില്‍ അതിപ്രശസ്തനായിരുന്നു വിശുദ്ധ ഇദേഫോണ്‍സസ്. 'പ്രസിദ്ധരായ മനുഷ്യരെ സംബന്ധിച്ച്' (Concerning Famous Men) എന്ന കൃതി ഏഴാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടങ്ങളില്‍ സ്‌പെയിനിലെ സഭയുടെ ചരിത്രത്തെ കുറിക്കുന്ന ഒരു പ്രധാനപ്പെട്ട രേഖകൂടിയാണ്. 667 ല്‍ വിശുദ്ധ ഇദേഫോണ്‍സസ് ഇഹലോകവാസം വെടിഞ്ഞു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഓര്‍മോണ്ട്
2. ഈജിപ്തിലെ അസ്‌കലാസ്
3. ഇറ്റലിയില്‍ ടെയാനോയിലെ ബിഷപ്പായ അമാസിയൂസ്
4. മൗരിറ്റാനിയായിലെ സെവേരിയനും ഭാര്യ അക്വിലായും
5. അന്‍സീറായില്‍ വച്ച് രക്തസാക്ഷിയായ അഗാത്താഞ്ചെലൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.