തായ് വാനെ വീണ്ടും വിരട്ടി ചൈന; ആണവായുധമുള്ള ബോംബര്‍ ഉള്‍പ്പെടെ 39 പോര്‍ വിമാനങ്ങളയച്ചു

തായ് വാനെ വീണ്ടും വിരട്ടി ചൈന; ആണവായുധമുള്ള  ബോംബര്‍ ഉള്‍പ്പെടെ  39 പോര്‍ വിമാനങ്ങളയച്ചു


തായ്പേയ്: തായ് വാന് മേല്‍ ഭീഷണി കടുപ്പിച്ച് വീണ്ടും ചൈനീസ് പോര്‍ വിമാനങ്ങളുടെ പ്രവാഹം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ചൈനയുടെ ഭീതിജനകമായ വ്യോമാതിര്‍ത്തി ലംഘനം. 24 മണിക്കൂറിനകം 39 വിമാനങ്ങളാണ് ചൈന തായ് വാന് മുകളിലൂടെ പറത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയുടെ 24 ജെ-16 വിമാനങ്ങളും 10 ജെ-10 വിമാനങ്ങളും ആണവായുധ പ്രഹരശേഷിയുള്ള ഒരു എച്ച്-6 ബോംബറുമാണ് തായ് വാന്റെ വ്യോമാതിര്‍ത്തി കടത്തി പറത്തിയത്.ശക്തമായി പ്രതിരോധിക്കുന്ന തായ് വാനെതിരെ ചൈന നിരന്തര പ്രകോപനത്തിലാണ്.

തായ് വാന്‍ പ്രതിരോധ വകുപ്പ് തുടര്‍ച്ചയായി ആഗോള തലത്തില്‍ ചൈനയ്ക്കെതിരെ പരാതി ഉന്നയിക്കുന്നുണ്ട്. അമേരിക്ക തെക്കന്‍ ചൈനാ കടലിലും പസഫിക്കിലുമായി നിലയുറപ്പിച്ചിട്ടുള്ളതാണ് തായ് വാന് ധൈര്യം പകരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.