ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി വീണ്ടും രംഗത്തെത്തി. വിഷയത്തിൽ ഇടപെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പേരെടുത്ത് പറഞ്ഞാണ് ഫത്താഹിന്റെ ഫേസ് ബുക്ക് കുറിപ്പ്.
കുറ്റകൃത്യത്തിന് വീരപരിവേഷം നൽകി. അതിവൈകാരികത വളർത്തി. സത്യത്തെ തച്ചുടച്ചു കൊണ്ടുള്ള പ്രചരണങ്ങള്‍ക്ക് ഇന്ത്യൻ മാധ്യമങ്ങൾ വാതിൽ തുറന്നുകൊടുക്കുന്നു. സത്യത്തെ വളച്ചൊടിക്കുന്ന മാധ്യമ രീതിയാണിത്. അസത്യത്തിന്റെ കച്ചവടമാണിത്. കാരുണ്യത്തിന്റെ പേരിൽ ചില അഡ്വക്കറ്റുമാർ നമ്മുടെ ചിലവിൽ വിജയികളാകാന്‍ ശ്രമിക്കുന്നു.
ബഹുമാന്യനായ മതപ്രഭാഷകന്റെ ഓഫീസിൽ നിന്ന് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞങ്ങൾ സമാധാനത്തിന് സമ്മതിച്ചുവെന്ന് ആരോ അവരെ തെറ്റിദ്ധരിപ്പിച്ചു. അത് പൂർണമായും തെറ്റായ വിവരമാണ്. കാന്തപുരം എന്ന ദൈവഭക്തൻ അദേഹവുമായി ബന്ധപ്പെട്ടത് ആരാണെന്ന് വ്യക്തമാക്കണം? അവർ ഞങ്ങൾ രക്ത ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടോ? ഇത്തരത്തിലുള്ള കള്ള വാർത്തകൾ വീണ്ടും പ്രചരിക്കാതിരിക്കാൻ ഈ കാര്യങ്ങൾ വ്യക്തമാക്കണമെന്നും അബ്ദുൾ ഫത്താഹ് കുറിപ്പിൽ പറയുന്നു
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.