കൊച്ചി: ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് രംഗത്ത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് വേദനയുള്ള സംഭവമാണ്. ബജറങ്ദൾ പ്രവർത്തകർ ആണ് അവരെ ആക്രമിച്ചത്. മത സ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ഇങ്ങനെ ഉള്ള പ്രവൃത്തി നടന്നതെന്ന് കൂടുതൽ വേദനയുളവാക്കുന്നതാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ഇത് ഭരണഘടനക്ക് എതിരായ പ്രവർത്തനം ആണ്. ഏറ്റവും കൂടുതൽ രാഷ്ട്ര നിർമിതിക്ക് സംഭാവന നൽകിയ മതമാണ് ക്രൈസ്തവരുടേത്. അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾ പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു
കിട്ടിയ ചാൻസിലെല്ലാം പ്രധാനമന്ത്രിയേ നേരിട്ട് ആശങ്ക അറിയിച്ചിട്ടുണ്ട്. ക്രിസ്മസിന് കണ്ടപ്പോൾ കത്തായി തന്നെ എഴുതി നൽകിയിട്ടുണ്ട്. ഇവിടെ കേക്ക് മുറിയും പുറത്ത് പ്രശ്ങ്ങളും അല്ലേ എന്ന ചോദ്യത്തിന് ഇവിടെയും പ്രശ്നങ്ങൾ ഉണ്ട് എന്ന് മാർ ആൻഡ്രൂസ് താഴത്ത് ഉത്തരം നല്‍കി.
കേരളത്തിൽ വിവേചനങ്ങൾ നടക്കുന്നതിൽ ഏറെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. കേരളത്തിൽ സുരക്ഷിതാരാണോ എന്ന് ചോദ്യത്തിന് എല്ലായിടത്തും നന്മയും തിന്മയും ഉണ്ട് എന്നും മാർ ആൻഡ്രൂസ് താഴത്ത് മറുപടി നല്‍കി.
ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, കാതോലിക് കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് ജോസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.