കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണം: ലത്തീന്‍ കത്തോലിക്ക സഭ

കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണം: ലത്തീന്‍ കത്തോലിക്ക സഭ

കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണമെന്ന് ലത്തീന്‍ കത്തോലിക്ക സഭ. ക്രൈസ്തവ ന്യൂന പക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഭയം ജനിപ്പിക്കുന്നതാണ്. മതപരിവര്‍ത്തനകുറ്റം കൂട്ടിച്ചേര്‍ത്തത് കേസ് ബലപ്പെടുത്താനാണെന്നും കത്തോലിക്ക സഭ പറഞ്ഞു.

ഛത്തീസ്ഡഢ് മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കള്ളക്കേസ് രാജ്യത്തിന്റെ മതനിരപേക്ഷ നിലപാടിനേറ്റ തീരാകളങ്കമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്നും സഭ വ്യക്തമാക്കി.

നിരപരാധികളായ കന്യാസ്ത്രീകളെ മോചിപ്പിക്കണം. കുറ്റവാളികളെ ശിക്ഷിക്കണം. 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് നടന്നത് 4316 അക്രമങ്ങളാണെന്നും സഭ അറിയിച്ചു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.