വാഷിംങ്ടൺ ഡിസി: യുഎസിൽ വീണ്ടും വെടിവയ്പ്പ്. ന്യൂയോർക്കിലെ മിഡ്ടൗൺ മാൻഹാട്ടനിലാണ് വെടിവയ്പ്പുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. തോക്കുമായെത്തിയ യുവാവ് ആളുകൾക്കിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിന് ശേഷം അക്രമി സ്വയം നിറയൊഴിച്ചതായാണ് വിവരം.
ന്യൂയോർക്കിലെ പ്രധാന കോർപ്പറേറ്റ് ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് അക്രമി എത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബോംബ് സ്ക്വാഡും ഡ്രോണുകളും ഉപയോഗിച്ച് പരിശോധനകൾ നടത്തി. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും നിരീക്ഷിച്ചുവരികയാണ്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അക്രമി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിശദമായ അന്വേഷണം നടന്നുവരികയാണ്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.