സർക്കാർ സമ്മർദ്ദം;ഫോളോവേഴ്സിനെ ട്വിറ്റർ നിയന്ത്രിക്കുന്നതായി രാഹുൽ ഗാന്ധി

സർക്കാർ സമ്മർദ്ദം;ഫോളോവേഴ്സിനെ ട്വിറ്റർ നിയന്ത്രിക്കുന്നതായി രാഹുൽ ഗാന്ധി

ഡൽഹി : തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിയന്ത്രണങ്ങളുണ്ടെന്ന് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ സമ്മർദ്ദം കാരണം ഫോളോവേഴ്‌സിന്റെ എണ്ണം നിജപ്പെടുത്തുന്നു. പരാതി ഉന്നയിച്ച് രാഹുൽ ഗാന്ധി ട്വിറ്റർ സിഇഓയ്ക്ക് കത്തയച്ചു.അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

'മുമ്പ് തനിക്ക് പ്രതിമാസം രണ്ട് ലക്ഷത്തോളം ഫോളോവേഴ്സിനെ പുതുതായി ലഭിച്ചിരുന്നു. എന്നാൽ 2021 ആഗസ്ത്​ മുതൽ തന്നെ പിന്തുടരുന്നവരുടെ എണ്ണം 2500 ആയി കുറഞ്ഞു. ഇപ്പോൾ ത​െൻറ ട്വിറ്റർ ഫോളോവേഴ്സ് 19.5 ദശലക്ഷമായി മരവിച്ചിരിക്കുകയാണെന്നും' ട്വിറ്ററിന് അയച്ച കത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

​19.5 മില്യൺ ഫോളോവേഴ്‌സാണ് നിലവിൽ രാഹുൽ ഗാന്ധിക്ക് ട്വിറ്ററിൽ ഉള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നിന്ന് നാമമാത്രമായ വർധന മാത്രമാണ് ഫോളോവേഴ്‌സിൻ്റെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

​അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ട്വിറ്റർ രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ലെന്നും ഫോളോവേഴ്​സി​െൻറ എണ്ണത്തിൽ ക്രമക്കേട്​ സംഭവിച്ചിട്ടില്ലെന്നും ട്വിറ്റർ വക്താവ് മറുപടി നൽകി. എന്നാൽ ട്വിറ്ററി​െൻറ നയങ്ങൾ ലംഘിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.