ജനഗണമന പാടിയ വീഡിയോ വൈറലാക്കി ടാന്‍സാനിയന്‍ യുവ ഗായകനും സഹോദരിയും

ജനഗണമന പാടിയ വീഡിയോ വൈറലാക്കി ടാന്‍സാനിയന്‍ യുവ ഗായകനും സഹോദരിയും

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കാര്‍ക്കു സവിശേഷ സമ്മാനമേകി ടാന്‍സാനിയന്‍ ഗായകന്‍ കിലി പോളും സഹോദരി നീമ പോളും. ഇരുവരും ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച ടിക് ടോക് വീഡിയോ വൈറലായി.

ഇന്ത്യയോടുള്ള സ്‌നേഹം പ്രകടമാണ് വീഡിയോയില്‍ എന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.' ഹാപ്പി പബ്ലിക് ഡേ ഇന്ത്യ ' എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. ഇന്‍സ്റ്റാഗ്രാമിലും വീഡിയോ കത്തിക്കയറുന്നുണ്ട്.മണിക്കൂര്‍ തോറും പതിനായിരക്കണക്കിന് കാഴ്ചക്കാരെയാണ് ഇവര്‍ നേടുന്നത്.14 ലക്ഷം ഫോളോവര്‍മാരുണ്ട് കിലി പോളിന് ഇന്‍സ്റ്റാഗ്രാമില്‍.

കഴിഞ്ഞ വര്‍ഷം, ബോളിവുഡിലെ വിവിധ ഹിറ്റ് ഗാനങ്ങള്‍ പുനരവതരിപ്പിച്ചാണ്് കിലി പോളും സഹോദരി നീമ പോളും പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നത്. ഗാനങ്ങളിലുള്ള അവരുടെ മികച്ച 'ലിപ് സിങ്ക് ' ഏറെ അഭിനന്ദനം പിടിച്ചുപറ്റി.

https://www.instagram.com/kili_paul/?utm_source=ig_embed&ig_rid=2c4c99ff-bbca-47a8-9a82-c18b16983179




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.