പാന്റും ഷര്‍ട്ടും ബെന്‍സ് കാറും; സ്റ്റൈല്‍ മന്നനായി അടിപൊളി ലുക്കില്‍ പിണറായി വിജയന്‍ ദുബായിലെത്തി

പാന്റും ഷര്‍ട്ടും ബെന്‍സ് കാറും; സ്റ്റൈല്‍ മന്നനായി അടിപൊളി ലുക്കില്‍ പിണറായി വിജയന്‍ ദുബായിലെത്തി

ദുബായ്: രണ്ടാഴ്ച അമേരിക്കയില്‍ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ വിമാനമിറങ്ങിയത് അടിപൊളി ലുക്കില്‍. പതിവ് രീതിയിലുള്ള വെള്ള മുറികൈയ്യന്‍ ഷര്‍ട്ടും മുണ്ടും മാറ്റി പാന്‍സിട്ട് ഇന്‍സേര്‍ട്ട് ചെയ്ത ഫുള്‍സ്ലീവ് ഷര്‍ട്ടുമിട്ട് സൂപ്പര്‍ സ്റ്റൈലിലാണ് പിണറായി ദുബായിലെത്തിയത്.

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കഴിഞ്ഞ ദിവസം മാറ്റമുണ്ടായി. ഒരാഴ്ച ദുബായിലുണ്ടാകും. യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാകും മടക്കം. കൂടെ ഭാര്യ കമലയുമുണ്ട്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയില്‍ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമമാണ്. ഫെബ്രുവരി നാലിന് ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.

പിന്നീടുള്ള ദിവസങ്ങളില്‍ അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഫെബ്രുവരി ഏഴിന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.