ലോകായുക്ത: കെ.ടി.ജലീലിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി; പൊലീസ് മേധാവിക്കും പരാതി

ലോകായുക്ത: കെ.ടി.ജലീലിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി; പൊലീസ് മേധാവിക്കും പരാതി

തിരുവനന്തപുരം: കെ.ടി.ജലീല്‍ എംഎല്‍എയ്‌ക്കെതിരെ ലോകായുക്തയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ഫെയ്‌സ്ബുക്ക് വഴി ലോകായുക്തക്കെതിരെ ജലീല്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി ലോയേഴ്‌സ് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണു ഹര്‍ജി നല്‍കിയത്. ജലീലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

ലോകായുക്തയെ മനപൂര്‍വം താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെടി ജലീലിന്റെ പോസ്റ്റ്. കെ ടി ജലീല്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് നിയമപരമായ തെളിവുകളില്ല. ജലീലിനെതിരെ കോടതിയ ലക്ഷ്യം ചുമത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിയമ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്കും കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ലോകായുക്തയെ കടന്നാക്രമിച്ച് കെടി ജലീല്‍ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.