എം.ഇ.എസ് കോളജ് പരീക്ഷാഫീസ് സ്വീകരിച്ചില്ല: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് സംഘടനകള്‍

എം.ഇ.എസ് കോളജ് പരീക്ഷാഫീസ് സ്വീകരിച്ചില്ല: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് സംഘടനകള്‍

പാലക്കാട്: കോളേജ് അധികൃതര്‍ പരീക്ഷാഫീസ് സ്വീകരിക്കാതിരുന്നതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതായി പരാതി. പാലക്കാട് എം.ഇ.എസ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ബീന( 20 )യാണ് വീടിനുളളില്‍ തൂങ്ങി മരിച്ചത്. പാലക്കാട് റെയില്‍വെ കോളനിയ്ക്ക് സമീപം ഉമ്മിനി സുബ്രഹ്മണ്യന്‍-ദേവകി ദമ്പതികളുടെ മകളാണ് മരിച്ച ബീന.

ഫീസടയ്ക്കേണ്ട തീയതി കഴിഞ്ഞാണ് പണവുമായി ബീനയുടെ അമ്മ ദേവകി കോളേജിലെത്തിയത്. എന്നാല്‍ ഫീസ് വാങ്ങാതെ കോളേജ് അധികൃതര്‍ പണമടയ്ക്കാന്‍ സര്‍വകലാശാലയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് മനോവിഷമത്തിലായ ബീന വീട്ടിനുളളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഫീസടയ്ക്കാന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി മരിച്ചതെന്ന് ബീനയുടെ സഹോദരന്‍ ബിജു ആരോപിച്ചു. എം.ഇ.എസ് കോളേജ് അധികൃതര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.