പ്രതീക്ഷിച്ചത്ര 'നിര്‍മ്മല'വും ജനപ്രീയവുമല്ല: കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ല; 'പി.എം ഗതിശക്തി' ശ്രദ്ധേയം

പ്രതീക്ഷിച്ചത്ര 'നിര്‍മ്മല'വും ജനപ്രീയവുമല്ല: കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ല; 'പി.എം ഗതിശക്തി' ശ്രദ്ധേയം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്ര ബജറ്റില്‍ കൂടുതല്‍ ജനപ്രീയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ അതുണ്ടായില്ല.

കോവിഡ് മഹാമാരിയില്‍പ്പെട്ട് രാജ്യത്തെ ഏതാണ്ട് 20 കോടിയിലധികം പേര്‍ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കാര്യമായ ഇടപെടലുകള്‍ ബജറ്റ് പ്രഖ്യാപനത്തിലില്ല.

'പി.എം ഗതിശക്തി' എന്ന പദ്ധതിയാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം. റോഡ്, റെയില്‍വേ അടക്കം ഏഴ് ഗതാഗത മേഖലകളില്‍ ദ്രുത വികസനം ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന പുതിയ പദ്ധതികള്‍ അധികമില്ല എന്നത് പ്രധാന ന്യൂനതയാണ്. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള വലിയ പ്രഖ്യാപനങ്ങളുമില്ല. എന്നാല്‍ കോര്‍പറേറ്റ് മേഖലയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും നിരവധി ആനുകൂല്യങ്ങളുണ്ട്. രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയ്ക്ക് ചില പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പ്രതീക്ഷിച്ച ആനുകൂല്യങ്ങള്‍ ബജറ്റിലില്ല. കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ല,

നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കാര്‍ഷിക മേഖലയ്ക്ക് 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 1.63 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് താങ്ങുവില നേരിട്ട് കൈമാറുന്നതിനാണ് തുക വകയിരുത്തിയത്. സംഭരണത്തിന് പേപ്പര്‍ രഹിത ഇ-ബില്‍ സംവിധാനം ഏര്‍പ്പെടുത്തും. ചെറുകിട മേഖലയ്ക്കും ചെറുകിട കര്‍ഷകര്‍ക്കുമായി റെയില്‍വേ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കും.

കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് നബാര്‍ഡ് വഴി നിക്ഷേപ പദ്ധതി നടപ്പാക്കും. വിള നിര്‍ണയത്തിന് ഡ്രോണ്‍ സംവിധാനം ഒരുക്കും. ഭൂവസ്തുക്കളുടെ റെക്കോര്‍ഡുകള്‍ക്കും കീടനാശിനികളും പോഷക ഘടകങ്ങളും വിളകളില്‍ തളിക്കുന്നതിനും ഡ്രോണുകളെ പ്രയോജനപ്പെടുത്താവുന്നതാണ്. ജലസേചന പദ്ധതികള്‍ക്കായി വിവിധ നദീസംയോജന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

പൊതുവേ നാലു കാര്യങ്ങള്‍ക്കാണ് 2022 ബജറ്റില്‍ ഊന്നല്‍ നല്‍കുന്നത്. പി എം ഗതിശക്തി പദ്ധതി, സമഗ്ര വികസനം, ഉല്‍പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയാണവ.

ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:

ഈ വര്‍ഷം മുതല്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍

5ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം

ഇ-പാസ്പോര്‍ട്ട് ഈ വര്‍ഷം മുതല്‍

തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതല്‍ തുക വിലയിരുത്തും

ഐ.ടി റിട്ടേണ്‍ രണ്ട് വര്‍ഷത്തിനകം പുതുക്കി ഫയല്‍ ചെയ്യാം

ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം

3.8 കോടി വീടുകളില്‍ കുടിവെള്ളം

സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ സാമ്പത്തിക സഹായം,

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക് ഫൈബര്‍ കേബിള്‍

വനിതാ ശിശു ക്ഷേമത്തിന് മൂന്ന് പദ്ധതികള്‍

ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ് മേഖലയ്ക്ക് പ്രോത്സാഹനം

വ്യവസായ വികസനത്തിനായി ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി

പി എം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍

ദേശീയ മാനസികാരോഗ്യ പദ്ധി ഉടന്‍

എല്‍ഐസിയുടെ സ്വകാര്യവത്ക്കരണം വൈകില്ല

യുവാക്കള്‍,സ്ത്രീകള്‍,കര്‍ഷകര്‍,പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം

ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി

അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാര്‍

കാര്‍ഷിക മേഖല

നെല്ലിനും ഗോതമ്പിനും താങ്ങുവില

ജല്‍ ജീവന്‍ മിഷന് 60000 കോടി

ജൈവകൃഷിക്കായി പ്രത്യേക പദ്ധതി

വിളകളുടെ സംഭരണം കൂട്ടും

താങ്ങുവിലയ്ക്കായി 2.7 ലക്ഷം കോടി

കര്‍ഷകര്‍ക്കായി കിസാന്‍ ഡ്രോണുകള്‍

വിളകള്‍ക്ക് താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി

വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും

കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും

വിദ്യാഭ്യാസം

ഓരോ ക്‌ളാസിനും ഓരോ ചാനല്‍ പദ്ധതി നടപ്പാക്കും

ഡിജിറ്റല്‍ ക്ലാസിന് 200 പ്രാദേശിക ചാനല്‍

ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങും

രണ്ട് ലക്ഷം അങ്കണവാടികള്‍ നവീകരിക്കും

ഗതാഗതം

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം

ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും

നഗരങ്ങളില്‍ ഗ്രീന്‍ വാഹനങ്ങള്‍

കവച് എന്ന പേരില്‍ 2000 കി.മീറ്ററില്‍ പുതിയ റോഡ്

100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍

ഏഴ് ഗതാഗത മേഖലകളില്‍ അതിവേഗ വികസനം

100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍

മലയോര ഗതാഗതത്തിന് പുതിയ പദ്ധതി

മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍

2000 കിലോമീറ്റര്‍ റെയില്‍വേ ശൃംഖല വര്‍ധിപ്പിക്കും

ബാങ്കിംഗ്

75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും

ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളെ ബന്ധിപ്പിച്ച് കോര്‍ ബാങ്കിംഗ് സംവിധാനം

സെസ് നിയമത്തിന് പകരം പുതിയ ചട്ടം കൊണ്ടുവരും

പ്രത്യേക സാമ്പത്തിക മേഖലാ നിയമം സമഗ്രമായി മാറ്റും

പ്രതിരോധം

പ്രതിരോധ മേഖലയില്‍ ഇറക്കുമതി കുറയ്ക്കും

68 ശതമാനം പ്രതിരോധ മേഖലയിലെ വാങ്ങല്‍ രാജ്യത്തിനകത്ത് നിന്നുമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.