ദുബായ്: ഇന്ത്യയുടെ 2022-23 വർഷത്തേക്കുളള കേന്ദ്രബജറ്റില്‍ പ്രവാസികള്‍ക്ക് നിരാശ. ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ബജറ്റില്‍ സാധാരണ പ്രവാസികള്‍ക്കായുളള ആശ്വാസ പ്രഖ്യാപനങ്ങളൊന്നുമില്ല. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടും മറ്റും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ ഉണ്ടാകുമെന്ന് പ്രവാസലോകം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത്തരം പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല.
ഇ പാസ്പോർട്ട് പരിഗണനയില്‍
ചിപ്പ് അധിഷ്‌ഠിത ഇ-പാസ്‌പോർട്ടുകൾ ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രമന്ത്രി അറിയിച്ചു.നിലവിലുളള അച്ചടിച്ച രൂപത്തിലുളള പാസ്പോർട്ടുകള്‍ക്ക് പകരം ചിപ്പ് ഘടിപ്പിച്ച കൂടുതല്‍ സുരക്ഷിതമായ ഇ പാസ്പോർട്ടുകള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് ആദ്യറിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇ പാസ് പോർട്ടുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സുരക്ഷാ വിഭാഗവുമായി ചർച്ച നടത്തിവരികയാണെന്ന് നേരത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. നിലവില്‍ യുഎസ്,യുകെ,ജർമ്മനി ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ ഇ പാസ്പോർട്ടുകള്‍ നിലവിലുണ്ട്. ഈ നിലവാരത്തില്‍ പാസ്പോർട്ടുകള്‍ ലഭ്യമാക്കുകയെന്നുളളതാണ് ലക്ഷ്യം. പാസ്പോർട്ടില്‍ ഘടിപ്പിച്ച ചിപ്പുകളില്‍ പാസ്പോർട്ട് ഉടമയുടെ പേരും ജനനതിയതിയടക്കമുളള വിവരങ്ങളുമുണ്ടാകും. മിനിറ്റുകള്‍ കൊണ്ട് സ്കാന്‍ ചെയ്ത്, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്നുളളതാണ് നേട്ടം. വ്യാജ പാസ്പോർട്ട് നിർമ്മാണങ്ങള്‍ക്ക് തടയിടാനും ഇ പാസ് പോർട്ടുകള്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.