ചെന്നൈ: ആഹാരത്തിനു പോലും വകയില്ലാത്തതിനാല്‍ ജാമ്യം റദ്ദാക്കി ജയിലിലടച്ച് രക്ഷിക്കണമെന്ന അപേക്ഷയുമായി കൊടനാട് കേസിലെ പ്രതികളിലൊരാളായ വാളയാര്‍ മനോജ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പാലക്കാട് സ്വദേശിയായ ഇയാള്‍ നവംബര്‍ 25 മുതല്‍ ജാമ്യത്തിലാണ്.
ഊട്ടി വിട്ടു പോകരുതെന്നും എല്ലാ തിങ്കളാഴ്ചയും കോടതി റജിസ്റ്ററില്‍ ഒപ്പിടമെന്നുമുള്ള ജാമ്യവ്യവസ്ഥ വലയ്ക്കുകയാണെന്നു മനോജ് പറയുന്നു. ആരും ജോലി നല്‍കുന്നില്ല. കിടക്കാനിടമില്ല. പ്രമേഹരോഗവും മൂര്‍ച്ഛിക്കുന്നു എന്നു ഹര്‍ജിയില്‍ പറയുന്നു.
ഊട്ടി ജില്ലാ സെഷന്‍സ് കോടതി ഇന്നു വാദം കേള്‍ക്കും. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റില്‍ 2017 ഏപ്രിലില്‍ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രതിയാണു മനോജ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.