ന്യൂഡല്‍ഹി: സ്വാഭാവിക റബറിനു താങ്ങുവില പ്രഖ്യാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍. ആന്റോ ആന്റണിയേയും അടൂര്‍ പ്രകാശിനെയുമാണ് കേന്ദ്ര സഹമന്ത്രി ഇക്കാര്യം അറിയിച്ചത്.
റബറിന്റെയും അനുബന്ധ മേഖലയുടെയും വികസനത്തിനായി റബര്‍ ആക്ടില്‍ മാറ്റം വരുത്തുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം ഇറക്കുമതി, കയറ്റുമതി എന്നിവയില്‍ റബര്‍ ബോര്‍ഡിന്റെ അധികാര പരിധി കുറയില്ല. ഈ മേഖല നേരിടുന്ന വെല്ലുവിളികള്‍ ലഘൂകരിക്കാനാണ് പുതിയ നിയമം കൊണ്ടു വരുന്നതെന്നും മന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.