ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കേന്ദ്ര ജല കമ്മിഷന്‍ സമര്‍പ്പിച്ച മുല്ലപ്പെരിയാറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടിനെ എതിര്‍ത്ത് തമിഴ്നാട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ചു പുതിയ പരിശോധന വേണമെന്ന ഡോ. ജോ ജോസഫിന്റെ ശുപാര്‍ശയെയാണ് തമിഴ്‌നാട് എതിര്‍ത്തത്. സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം നിയോഗിക്കപ്പെട്ട മേല്‍നോട്ട സമിതി ഡാം സന്ദര്‍ശിച്ചു നടത്തിയ പരിശോധനകളില്‍ ഡാം സുരക്ഷിതമാണെന്നു കണ്ടെത്തിയിരുന്നതായാണ് ജല കമ്മിഷന്റെ റിപ്പോര്‍ട്ട്.
ഡാം സുരക്ഷിതമാണെന്ന് പറഞ്ഞ സ്ഥിതിക്കു പുതിയ പരിശോധന വേണമെന്ന നിര്‍ദേശത്തില്‍ വൈരുധ്യമുണ്ടെന്ന് തമിഴ്‌നാട് ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശിച്ച പ്രകാരം ഡാം ബലപ്പെടുത്താനുള്ള നടപടി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പുതിയ പരിശോധന വേണമെന്ന ആവശ്യം ന്യായമല്ലെന്നും തമിഴ്‌നാട് വാദിച്ചു. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടുത്ത ആഴ്ച വാദം തുടങ്ങിയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.