സില്‍വര്‍ ലൈന്‍: വാദപ്രതിവാദങ്ങളുമായി കേരള എംപിമാര്‍ രാജ്യസഭയില്‍

സില്‍വര്‍ ലൈന്‍: വാദപ്രതിവാദങ്ങളുമായി കേരള എംപിമാര്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ വിഷയത്തില്‍ രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ തമ്മില്‍ വാദപ്രതിവാദം. പദ്ധതിയെ അനുകൂലിച്ച് സിപിഎമ്മിലെ എളമരം കരീം സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ കെ.സി വേണുഗോപാല്‍ പ്രതിഷേധിച്ചത്. സില്‍വര്‍ലൈനിന് എത്രയും വേഗം അനുമതിയും ആവശ്യമായ സാമ്പത്തിക സഹായവും കേന്ദ്രം നല്‍കണമെന്ന് ശൂന്യവേളയില്‍ കരീം ആവശ്യപ്പെട്ടു.

ഡിപിആറില്‍ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കേരളത്തിലെ മുഴുവന്‍ ജനങ്ങളും പദ്ധതിയെ എതിര്‍ക്കുകയാണെന്നു വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സാധ്യതാ പഠനമോ പരിസ്ഥിതി ആഘാതമോ വിലയിരുത്താതെ, സംസ്ഥാനത്തിനുമേല്‍ പദ്ധതി അടിച്ചേല്‍പിക്കാനാണു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം മുഴുവനല്ല, കോണ്‍ഗ്രസ് മാത്രമാണു പദ്ധതിയെ എതിര്‍ക്കുന്നതെന്ന് സിപിഎം എംപിമാര്‍ തിരിച്ചടിച്ചു. രാജ്യസഭയില്‍ തര്‍ക്കം വേണ്ടെന്നും പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കട്ടെയെന്നും വ്യക്തമാക്കി സഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു വിഷയം അവസാനിപ്പിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.