അബുദബിയില്‍ വാക്സിനെടുത്ത കോവിഡ് ബാധിതർക്ക് ഗ്രീന്‍ പാസിന് പിസിആർ വേണ്ട

അബുദബിയില്‍ വാക്സിനെടുത്ത കോവിഡ് ബാധിതർക്ക് ഗ്രീന്‍ പാസിന് പിസിആർ വേണ്ട

അബുദബി: എമിറേറ്റില്‍ കോവിഡ് വാക്സിനേഷന്‍ പൂർത്തിയാക്കിയവർക്ക് അല്‍ ഹോസന്‍ ആപില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ പിസിആർ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭ്യമാകണമെന്നില്ല. കോവിഡ് പോസിറ്റീവായി 11 ദിവസം പിന്നിട്ടാല്‍ അല്‍ ഹോസനില്‍ പച്ചനിറം തെളിയും. നേരത്തെ കോവിഡ് ബാധിച്ചതിന് ശേഷം നടത്തുന്ന രണ്ട് പിസിആർ പരിശോധനയിലും നെഗറ്റീവ് ഫലം കിട്ടിയാല്‍ മാത്രമെ അല്‍ ഹോസനില്‍ പച്ച തെളിയുമായിരുന്നുളളൂ. പുതിയ അറിയിപ്പ് അനുസരിച്ച് കോവിഡ് ബാധിച്ചതിന് ശേഷം 11 ദിവസം പിന്നിടുന്നതോടെ ആപ് പച്ച നിറമാകും. ഇതിന് 30 ദിവസത്തെ കാലാവധിയും ലഭിക്കും. പിന്നീട് ഇത് കാലാവധി അവസാനിച്ചുവെന്ന് സൂചിപ്പിക്കുന്ന ചാരനിറമാകും. വീണ്ടും 14 ദിവസം കൂടുമ്പോള്‍ പിസിആർ പരിശോധന നടത്തിയാല്‍ മാത്രമെ പച്ചനിറം നിലനിർത്താനാകൂ. കോവിഡ് രോഗം ബാധിച്ചവർ മൂന്ന് മാസത്തിന് ശേഷമാകണം വാക്സിന്‍ സ്വീകരിക്കേണ്ടതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.