പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തിന് നേതൃത്വം നല്‍കിയത് മലയാളി സൈനികന്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജാണ് സമൂഹ മാധ്യമങ്ങളില്‍ പ്രശംസ നേടിക്കൊണ്ടിരിക്കുന്ന രക്ഷാ സേനയെ നയിച്ചത്.
പ്രളയകാലത്ത് കശ്മീരിലും ഉത്തരാഖണ്ഡിലും കേരളത്തിലും രക്ഷകനായി എത്തിയവരില്‍ മുന്‍പന്തിയില്‍ തന്നെ ഹേമന്ത് രാജും ഉണ്ടായിരുന്നു. പ്രളയ കാലത്ത് മാത്രമല്ല, കൂനൂരിലെ ഹെലികോപ്ടര്‍ ദുരന്തത്തിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എത്തിയിരുന്നു. 2021 ല്‍ നടന്ന തമിഴ്‌നാട് റിപ്പബ്ലിക് ദിന പരേഡിന്റെ കമാന്റിംഗ് ഓഫീസറായിരുന്നു ഹേമന്ത് രാജ്.
2018 ലെ പ്രളയകാലത്ത് സ്വന്തം ജീവന്‍ തന്നെ പണയം വച്ചാണ് അദ്ദേഹം മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമടങ്ങുന്ന രക്ഷാ പ്രവര്‍ത്തന സംഘത്തിനൊപ്പം ഇറങ്ങിയത്. 2018 ഓഗസ്റ്റില്‍ ഓണാവധിക്കായി നാട്ടിലേക്ക് പുറപ്പെടാന്‍ ഹേമന്ദ് ഡല്‍ഹിയിലെ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു.
ആ സമയത്താണ് നാട്ടില്‍ വന്‍ പ്രളയം സംഭവിച്ച വാര്‍ത്ത വരുന്നത്. ഇതറിഞ്ഞ ഉടന്‍ തന്നെ അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ച ഹേമന്ത് അന്ന് കൊച്ചിയിലേക്കുള്ള യാത്ര തിരുവനന്തപുരത്തേക്ക് മാറ്റി. പിന്നീട് നിരവധി പേരെ പ്രളയത്തില്‍ നിന്ന് രക്ഷിച്ച ലഫ്റ്റനന്റ് കേണല്‍ ഹേമന്തിനെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.