നാലു മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം, അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

നാലു മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധനാ ഫലം, അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

ബീജിങ്: നാലു മിനിറ്റില്‍ കോവിഡ് പരിശോധനാ ഫലം അറിയാന്‍ സാധിക്കുന്ന പുതിയ സംവിധാനം വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ചൈനയിലെ ശാസ്ത്രജ്ഞര്‍.

പി.സി.ആര്‍ ലാബ് പരിശോധന പോലെ കൃത്യമായ ഫലം നല്‍കുന്നതാണ് പുതിയ കോവിഡ് പരിശോധനയെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഷാങ്ഹായിലെ ഫുഡാന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

പോളിമേഴ്‌സ് ചെയിന്‍ റിയാക്ഷന്‍ (പി.സി.ആര്‍) പരിശോധന കോവിഡിന് കാരണമാകുന്ന വൈറസിനെ കണ്ടെത്തുന്നതിനുള്ള ഏറ്റവും കൃത്യവും സെന്‍സിറ്റീവും ആയ പരിശോധനയായി കണക്കാക്കപ്പെടുന്നു. പക്ഷേ അവയുടെ ഫലം അറിയാന്‍ മണിക്കൂറുകളെടുക്കും. എന്നാല്‍ ഒമിക്രോണ്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ പല ലാബുകളും പരിശോധനകള്‍ നടത്തുന്നതില്‍ കാലതാമസമെടുക്കുന്നു.

പുതിയ സംവിധാനം വേഗത, പ്രവര്‍ത്തന എളുപ്പം, പോര്‍ട്ടബിലിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നതായി ഗവേഷകര്‍ പറഞ്ഞു. ഷാങ്ഹായില്‍ കോവിഡ് സ്ഥിരീകരിച്ച 33 ആളുകളില്‍നിന്ന് സാമ്പിളുകള്‍ എടുത്താണ് ട്രയല്‍ പരിശോധന നടത്തിയത്.

കോവിഡ് ടെസ്റ്റ് കിറ്റുകളുടെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒന്നാണ് ചൈന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.