കോളജുകളില്‍ മതം അനുസരിച്ചുള്ള വസ്ത്രങ്ങള്‍ക്ക് വിലക്കില്ല: കര്‍ണാടക മുഖ്യമന്ത്രി

കോളജുകളില്‍ മതം അനുസരിച്ചുള്ള വസ്ത്രങ്ങള്‍ക്ക് വിലക്കില്ല: കര്‍ണാടക മുഖ്യമന്ത്രി

ബംഗളുരു: ഹിജാബ് വിവാദം കര്‍ണാടകയില്‍ കത്തി നില്‍ക്കേ കോളജുകളില്‍ ഹിജാബ് ഉള്‍പ്പെടെ മതം അനുസരിച്ചുള്ള വസ്ത്രങ്ങള്‍ക്ക് വിലക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഹൈക്കോടതിയുടെ ഉത്തരവ് കോളജുകളില്‍ നടപ്പാവില്ല. യൂണിഫോം സംവിധാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ ഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടകയില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായി. സ്‌കൂളുകള്‍ നേരത്തെ തുറന്ന പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കോളജുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ന് കോളജുകള്‍ തുറന്നപ്പോള്‍ വിവിധ മേഖലകളില്‍ പ്രതിഷേധമുണ്ടായി.

ഉഡുപ്പി പിയു കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെ തടയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഹിജാബ് മാറ്റാന്‍ വിദ്യാത്ഥികള്‍ തയാറായിരുന്നില്ല. അവസാനം വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കി. ചിക്കമംഗ്ലൂര്‍ ശിവമോഗയിലും സമാനമായ സാഹചര്യമുണ്ടായി. പൊലീസ് എത്തിയാണ് ഇവിടെയും വിദ്യാര്‍ത്ഥികളെ മടക്കി അയച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.