കുട്ടികളുമായുള്ള ഇരുചക്ര വാഹന യാത്രയ്ക്ക് വേഗം 40 കിലോമീറ്റര്‍; കുട്ടി ഹെല്‍മെറ്റും ബെല്‍റ്റും നിര്‍ബന്ധം

 കുട്ടികളുമായുള്ള ഇരുചക്ര വാഹന യാത്രയ്ക്ക് വേഗം 40 കിലോമീറ്റര്‍; കുട്ടി ഹെല്‍മെറ്റും ബെല്‍റ്റും നിര്‍ബന്ധം

ന്യൂഡല്‍ഹി: ഒമ്പത് മാസം മുതല്‍ നാലു വയസുവരെയുള്ള കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയുടെ പരമാവധി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററാക്കി. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ ഹെല്‍മറ്റും ബെല്‍റ്റും നിര്‍ബന്ധമാക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കി. 2023 ഫെബ്രുവരി 15 മുതല്‍ ഇത് നടപ്പിലാകും.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തി. 2021 ഒക്ടോബര്‍ 25ന് കരട് വിജ്ഞാപനമിറക്കി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയ ശേഷമാണ് ഇപ്പോള്‍ അന്തിമ ഉത്തരവിറക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.