1991ൽ ചേര്‍ന്ന യുനസ്കോയുടെ പൊതുസഭയുടെ തീരുമാനമനുസരിച്ചാണ് 2000 മുതല്‍ ഈ ദിനം ലോക മാത്യഭാഷാദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 1947ലെ ഇന്ത്യ - പാക് വിഭജനത്തിന് ശേഷം1848ലാണ് പാക്കിസ്ഥാന്‍ ജനറല്‍ മുഹമ്മദലി ജിന്ന,പാകിസ്ഥാന്റെയും ബംഗ്ലാദേശിൻറെയും മാതൃഭാഷ ഉറുദുഭാഷയാണെന്ന പ്രഖ്യാപനം നടത്തിയത്. എന്നാല്‍, ബംഗാളി ഭാഷ മാത്യ ഭാഷയായിരുന്ന ബാഗ്ലാദേശില്‍ ജിന്നയുടെ ഈ കല്പനക്കെതിരെ അതിശക്തമായ സാമൂഹികം പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു ഒരുപക്ഷേ, ലോകത്തിലാദ്യമായി ഒരു ജനതയൊന്നാകെ, തങ്ങളുടെ മാത്യഭാഷയുടെ അക്ഷരമാലകളും കൈയിലേന്തി സമരത്തിനിറങ്ങയത് ബംഗ്ലാദേശിലാവാം. ഈ പ്രക്ഷോഭത്തെ തോക്കിന്‍ കുഴലിലൂടെ കീഴടക്കാനുള്ള ജിന്നയുടെ ക്രൂരത ധാക്ക യൂണിവേഴ്സിറ്റിയിലെ നാലു കോളജ് വിദ്യാര്‍ഥികളുടെ ജീവനെടുത്ത ദിവസമാണ് ലോക മാത്യ ഭാഷാദിനമായ ഫെബ്രുവരി 21. ബംഗ്ലാദേശില്‍ ഈ ഭാഷാരക്തസാക്ഷികളുടെ സ്മാരകമായ ഷഹീദ് മിനാറിന്റെ മൂന്നില്‍, അക്ഷരാഞ്ജലികളുമായി മാതൃഭാഷാ നിനേഹികളണയുമ്പോള്‍, ലോകം മുഴുവനുമുള്ള ഓരോ വ്യക്തിയും തന്റെ ആദ്യ നെടുവീര്‍പ്പിന് അക്ഷരം ചാലിച്ചുതുന്ന, തന്റെ ആദ്യ അക്ഷരത്തിന് വിരൽത്തുമ്പുകൾ ഏറ്റുവാങ്ങിയ, കുഞ്ഞു കുളിർമ്മകളുടെ ഓര്‍മ്മകളില്‍ കുമിച്ചു നില്‍ക്കുകയാവും.
എഴായിരത്തോളം ഭാഷകളുടെ വാത്സല്യസ്തന്യം നൂകര്‍ന്നാണ് ആധുനിക മനുഷ്യസംസ്കാരം വളരുന്നത്. 1599 പ്രാദേശിക ഭാഷകളുടെ അതിശയ സമൃദ്ധിയുമായി, ഇന്ത്യതന്നെയാണ് ഭാഷാ ശേഷിയില്‍ മുന്നിലുള്ളത്. 122 പ്രധാന ഭാഷകളുടെ വൈവിധ്യം തന്നെ ഇന്ത്യയുടെ അക്ഷരസമൃധിയുടെ സാക്ഷ്യമാണ്.
ഓരോ ഭാഷയും ഓരോ സാംസ്കാരികത്തനിമയുടെ ചിഹങ്ങളാണെന്നും ഭാഷയുടെ സംരക്ഷണം സാംസ്കാരിക വൈവിധ്യങ്ങളുടെ സംരക്ഷണം തന്നെയാണെന്നും ലോകത്തെ പഠിപ്പിക്കുകയാണ് മാതൃ ഭാഷാദിനത്തിന്റെ ലക്ഷ്യം. മാത്യ ഭാഷ ഒരു വ്യക്തിയുടെ സ്വത്വ സാക്ഷ്യത്തിന്റെ വേഷമാണ്. മാതൃഭാഷയെ അമ്മയ്ക്കു തുല്യമായാണ് മനീഷികള്‍ വാഴ്ത്തുന്നത്. എന്നാല്‍, എനിക്ക് നിന്റെ അമ്മ മതി എന്റെ അമ്മയെ വേണ്ട എന്നു പറയാനുള്ള നാണം നഷ്ടപ്പെടുന്ന ജനതയായി മലയാളി മാറുകയാണ്. മലയാളമെന്ന മാതൃഭാഷയുടെ സർഗപ്രകാശന സാധ്യതകളിലേക്ക്,ഒന്നു കണ്ണുയര്‍ത്താനോ, മലയാള ഓഷയിലെയും സാഹിത്യത്തിലെയും വിശ്വസാഹിത്യസ്പര്‍ശനം,അനുഭവിക്കാനോ, ഇന്നു നേരമില്ലാത്ത നവമലയാളിമനസിന്റെ ഉള്‍ത്തടങ്ങളില്‍ ഭാഷയ്ക്കുവേണ്ടി രക്തസാക്ഷികളായവരുടെ സ്മരണ പുതിയ ആവേശമായി ഉയിര്‍ക്കുമോ?
ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും
ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v