ബ്യൂണസ് അയേഴ്‌സ്: ബാക്ടീരിയ കലർന്ന വേദനാസംഹാരി ഉപയോഗിച്ചതിനെ തുടർന്നുണ്ടായ രോഗബാധയിൽ അർജന്റീനയിൽ 96 പേർ മരിച്ചതായി റിപ്പോർട്ട്. ഫെന്റനൈൽ ഉപയോഗിച്ചവരിലാണ് രോഗബാധയും തുടർന്ന് മരണവും സംഭവച്ചിത്.
മെയ് മാസത്തിൽ ഡസൻ കണക്കിന് രോഗികൾക്ക് ഗുരുതരമായ ബാക്ടീരിയ അണുബാധകൾ അനുഭവപ്പെട്ടപ്പോഴാണ് ആദ്യം ആശങ്ക ഉയർന്നത്. ക്ലെബ്‌സിയല്ല ന്യൂമോണിയ, റാൽസ്റ്റോണിയ പിക്കെറ്റി എന്നീ ബാക്ടീരിയകളുടെ സ്‌ട്രെയിനുകൾ ചികിത്സയിലുള്ള രോഗികളിൽ കണ്ടെത്തി. അവയിൽ ചിലത് ഒന്നിലധികം ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നവയായിരുന്നു.
വേദന ശമിപ്പിക്കുന്നതിനും അനസ്തെറ്റിക് നൽകുന്നതിനും അംഗീകൃത സിന്തറ്റിക് ഒപിയോയിഡായ ഫെന്റനൈലിന് മോർഫിനേക്കാൾ 50 മുതൽ 100 മടങ്ങ് വരെ ശക്തിയുണ്ട്.
ഫെന്റനൈൽ ആണ് ഉറവിടം എന്ന് അന്വേഷകർ പിന്നീട് സ്ഥിരീകരിച്ചു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എച്ച്എൽബി ഫാർമയും അതിന്റെ ലബോറട്ടറിയായ ലബോറട്ടോറിയോ റാമല്ലോയുമാണ് ഈ ഔഷധം നിർമ്മിച്ച് വിതരണം ചെയ്തത്.
അർജന്റീനയുടെ ഡ്രഗ് റെഗുലേറ്ററായ അൻമാറ്റ് നടത്തിയ പരിശോധനയിൽ മരിച്ചയാളിലും കമ്പനി തയ്യാറാക്കിയ രണ്ട് ഫെന്റനൈൽ ബാച്ചുകളിൽ നിന്നുള്ള ആംപ്യൂളുകളിലും ബാക്ടീരിയ മലിനീകരണം സ്ഥിരീകരിച്ചു. ഈ ബാച്ചുകളിൽ ഒന്ന് വ്യാപകമായി പ്രചരിച്ചിരുന്നു എന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഫെഡറൽ ജഡ്ജി ഏണസ്റ്റോ ക്രെപ്ലാക്ക് വിശദമാക്കി.
ലാ നാസിയണിന് നൽകിയ അഭിമുഖത്തിൽ എച്ച്എൽബി ഫാർമയുടെ ഉടമയായ ഏരിയൽ ഗാർസിയ ഫർഫാരോ മരണങ്ങൾക്ക് തങ്ങൾ ഉത്പാദിപ്പിച്ച നേരിട്ട് കാരണമായതായുള്ള കണ്ടെത്തൽ നിഷേധിച്ചു. ആംപ്യൂളുകളിൽ മലിനമായിട്ടുണ്ടെങ്കിൽ ആരെങ്കിലും മനപൂർവ്വം അട്ടമറി നടത്തിയതാവാം എന്നുമാണ് വിശദീകരണം.
വേദന ശമിപ്പിക്കുന്നതിനോ അനസ്തേഷ്യയ്‌ക്കോ വേണ്ടി ഈ മരുന്ന് നൽകിയവരിലാണ് രോഗബാധ ഉണ്ടായത്. മൾട്ടിഡ്രഗ്-റെസിസ്റ്റന്റ് ബാക്ടീരിയയുടെ സാന്നിധ്യമാണ് തെളിഞ്ഞത്.
ബ്യൂണസ് അയേഴ്‌സ് പ്രവിശ്യകളായ സാന്താ ഫെ, കോർഡോബ, ഫോർമോസ, ബ്യൂണസ് അയേഴ്‌സ് നഗരം എന്നിവിടങ്ങളിൽ വിതരണം ചെയ്ത 300,000-ത്തിലധികം ആംപ്യൂളുകളെ മലിനീകരണം ബാധിച്ചിരിക്കാമെന്ന് അധികൃതർ പറയുന്നു. മരണങ്ങൾക്ക് കാരണം കണ്ടെത്തിയതോടെ വിപണിയിൽ ബാക്കി വന്നവ പിൻവലിച്ചു. എങ്കിലും പിടിച്ചെടുക്കുന്നതിന് മുമ്പ് ഏകദേശം 45,000 വിറ്റഴിക്കപ്പെട്ടിരുന്നു എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.