'കള്ളിനന്‍ ബ്ലൂ' നീല വജ്രം വില്‍പ്പനയ്ക്ക്: ലോകത്തിലെ ഏറ്റവും വലുതും അമൂല്യവും; അടിസ്ഥാന വില 355 കോടി രൂപ

 'കള്ളിനന്‍ ബ്ലൂ' നീല വജ്രം വില്‍പ്പനയ്ക്ക്: ലോകത്തിലെ ഏറ്റവും വലുതും അമൂല്യവും; അടിസ്ഥാന വില 355 കോടി രൂപ

ഹോങ്കോങ്: ലോകത്തിലെ ഏറ്റവും വലുതും വിലപിടിപ്പുള്ളതുമായ നീല വജ്രം വില്‍പ്പനയ്ക്ക്; അടിസ്ഥാന വില 35 മില്യണ്‍ പൗണ്ട് (355 കോടി രൂപ). 'ദ ഡി ബിയേഴ്സ് കള്ളിനന്‍ ബ്ലൂ' എന്നു പേരുള്ള വജ്രം സോത്ത്ബിയുടെ ഏപ്രില്‍ 27 ലെ ഹോങ്കോങ് ലേലത്തിലാണ് വില്‍പനക്കു വെച്ചിരിക്കുന്നത്.

വളരെ അപൂര്‍വമായ നീല വജ്രങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നായ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് കള്ളിനന്‍ ബ്ലൂ ലഭിച്ചത്. മിക്ക നീല വജ്രങ്ങളും 10 കാരറ്റില്‍ താഴെയാണ്. ഇതാകട്ടെ 15.1 കാരറ്റ് വരും. 15 കാരറ്റില്‍ ആദ്യത്തേത്. അപൂര്‍വ്വ മൂലകമായ ബോറോണിന്റെ അളവ് ഡയമണ്ട് ക്രിസ്റ്റല്‍ ലാറ്റിസിനുള്ളിലുള്ളത് കൊണ്ടാണ് വജ്രത്തിന് നീല നിറം ലഭിക്കുന്നത് . ലേലം ചെയ്ത മറ്റ് അഞ്ച് നീല വജ്രങ്ങള്‍ മാത്രമാണ് 10 കാരറ്റിലധികം വന്നിട്ടുള്ളത് .

ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക (ജിഐഎ)യുടെ വിലയിരുത്തല്‍ പ്രകാരം, ഈ വജ്രത്തിന്റെ മറ്റൊരു പ്രത്യേകത അത് മുറിച്ച രീതിയാണ്. രത്നത്തിന്റെ മുകളിലെ പരന്ന പ്രതലം, സ്റ്റെപ്പ് കട്ടിന്റെ നീളമുള്ള വശങ്ങള്‍ എന്നിവ മൂലം ചുറ്റും വെളിച്ചം ചിതറാത്തതിനാലാണ് ഇതിന്റെ സ്വാഭാവിക നിറത്തിന്റെ തീവ്രത അതേ നിലയില്‍ പ്രകടമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

2015ല്‍ സോത്ത്ബിയുടെ ജനീവ 'ബ്ലൂ മൂണ്‍ ഓഫ് ജോസഫൈന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നീല നിറത്തിലുള്ള വജ്രം 48.4 മില്യണ്‍ ഡോളറിനാണ് ലേലം ചെയ്തത്. 12.03 കാരറ്റായിരുന്നു ആ നീല വജ്രം. 2016 മെയ് മാസത്തില്‍ ജനീവയിലെ ക്രിസ്റ്റിയുടെ ലേല സ്ഥാപനം ഓപ്പണ്‍ഹൈമര്‍ ബ്ലൂ ഡയമണ്ട് ലേലം ചെയ്ത് റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു. 14.62 കാരറ്റ് ഡയമണ്ട് 57.5 മില്യണ്‍ ഡോളറിനാണ് വിറ്റത്. 2014ല്‍ സോത്ത്ബിയുടെ ന്യൂയോര്‍ക്കില്‍ നടന്ന വില്‍പനയില്‍ സോ ഡയമണ്ട് 32.6 മില്യണ്‍ ഡോളറിന് വിറ്റുപോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.