ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് അനുവദിച്ച് സര്‍ക്കാര്‍; വില 85.11 ലക്ഷം രൂപ

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് അനുവദിച്ച് സര്‍ക്കാര്‍; വില 85.11 ലക്ഷം രൂപ

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. 85.11 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ഗവര്‍ണറുടെ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദോഡാവിത്താണ് പൊതുഭരണ വകുപ്പിന് പുതിയ കാര്‍ വാങ്ങാനുള്ള കത്ത് നല്‍കിയത്. ഇതനുസരിച്ചാണ് 85.11 ലക്ഷം രൂപയുടെ ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനം വാങ്ങാന്‍ സര്‍ക്കാരിന്റെ തീരുമാനം.

നിലവില്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന വാഹനം ഒരുലക്ഷത്തിലേറെ കിലോമീറ്റര്‍ ഓടിയതാണെന്നും പത്ത് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ കാര്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച്‌ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്ത് പൊതുഭരണ സെക്രട്ടറി ബുധനാഴ്ച ഉത്തരവും പുറത്തിറക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.