ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരേയുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

 ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരേയുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ന്യുഡല്‍ഹി: ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. സിബിഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് സന്തോഷന്‍ ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നത്.

സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലും തങ്ങളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് സംസ്ഥാന സര്‍ക്കാരും വാദിച്ചിരുന്നത്.

വിദേശ സംഭാവന നിയന്ത്രണ നിയമം സംസ്ഥാന സര്‍ക്കാരിനോ അവരുടെ സ്ഥാപനങ്ങള്‍ക്കോ ബാധകമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. അതിനാല്‍ എഫ്‌സിആര്‍എ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചുള്ള സിബിഐ അന്വേഷണത്തിന് സാധുതയില്ലെന്നും പ്രത്യേകാനുമതി ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.