വൈദ്യുതി ബില്‍ അടച്ചില്ലെന്ന പേരിൽ എസ്എംഎസ് തട്ടിപ്പ് ; ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി

വൈദ്യുതി ബില്‍ അടച്ചില്ലെന്ന പേരിൽ എസ്എംഎസ് തട്ടിപ്പ് ; ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി

തൃശൂര്‍: ബില്‍ അടച്ചില്ലെന്നും വൈദ്യുതി വിച്ഛേദിക്കുമെന്നും​ പറഞ്ഞ്​ കെ.എസ്​.ഇ.ബിയുടെ പേരില്‍ വ്യാജ എസ്​.എം.എസ്​ തട്ടിപ്പ്​. കണക്​ഷന്‍ വിച്ഛേദിക്കല്‍ ഒഴിവാക്കാന്‍ ആപ്​ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച്‌​ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ്​ തട്ടിപ്പ്​ നടക്കുന്നത്​. ഇത്തരം വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി നിർദ്ദേശിച്ചു.

ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി ഉപയോക്താക്കളില്‍ നിന്ന്​ പരാതി ലഭിച്ചതിനെത്തുടര്‍ന്ന്​ കെ.എസ്​.ഇ.ബി ചെയര്‍മാന്‍ സൈബര്‍ സെല്ലിനെ അറിയിച്ചു. അന്വേഷണം നടക്കുന്നതായി സൈബര്‍ പൊലീസ്​ അറിയിച്ചു.രണ്ടാഴ്ച മുമ്പ് മുതലാണ്​ വൈദ്യുതി വിച്ഛേദിക്കാന്‍ പോവുകയാണെന്ന്​ കാണിച്ച്‌​ മൊബൈലില്‍ മെസേജ്​ വന്ന്​ തുടങ്ങിയത്​.

ബന്ധപ്പെടാന്‍ പറഞ്ഞ്​ മെസേജില്‍ പല നമ്പറുകളും കൊടുത്തിട്ടുമുണ്ട്​. ആ നമ്പറില്‍ വിളിക്കുമ്പോള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കുന്നവരാണ്​ ഫോണ്‍ എടുത്തത്​. ഇവരാണ് ബില്ലടച്ചതായി രേഖകളില്‍ കാണുന്നില്ലെന്ന്​ അറിയിക്കുന്നത്​. ബില്‍ അടച്ചെന്ന്​ പറഞ്ഞാല്‍ അത്​ സോഫ്​റ്റ്​വെയറില്‍ കയറിയിട്ടില്ലെന്നും ഉറപ്പാക്കാന്‍ ഒരു ആപ്​ ഡൗണ്‍ലോഡ്​ ചെയ്യാനും ആവശ്യപ്പെടും.

തുടര്‍ന്ന്​ ചെറിയ തുക നിക്ഷേപിച്ച്‌​ ഒ.ടിപി ആവശ്യപ്പെടുകയാണ്​ പതിവ്​. ഇവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ടെലിഫോണിന്‍റെ നിയന്ത്രണം സംഘത്തിന്​ ലഭിക്കുകയും ബാങ്ക്​ അക്കൗണ്ട്​ ഉള്‍പ്പെടെ നടത്തി വന്‍ കൊള്ള നടത്തുകയും ചെയ്യും. കെ.എസ്​.ഇ.ബി ജീവനക്കാര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കില്ലെന്ന്​ ഉറപ്പുള്ളവര്‍ ഫോണ്‍ കട്ട്​ ചെയ്യാറാണ്​ പതിവ്​.ഏറെപേര്‍ ഇതിനകം കെ.എസ്​.ഇ.ബിയില്‍ വിളിച്ച്‌​ പരാതിപ്പെട്ടു.

95 ശതമാനത്തിലധികം പരാതിക്കാര്‍ക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നത്​ ആശ്വാസകരമാണെന്ന്​ കെ.എസ്​.ഇ.ബി അധികൃതര്‍ അറിയിച്ചു. പണം നഷ്ടപ്പെട്ട ഏതാനും പേര്‍ കെ.എസ്​.ഇ.ബിയിലും പരാതി തന്നിട്ടുണ്ട്​. ഇത്തരം തട്ടിപ്പുകളില്‍പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെഎസ്ഇബി നിർദ്ദേശിച്ചു. ആരെങ്കിലും ഫോണില്‍ വിളിച്ച്‌​ പണമടക്കാനോ ഏതെങ്കിലും വ്യാജ ആപ്പുകള്‍ ​ ഡൗണ്‍ലോഡ്​ ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ 1912 നമ്പറില്‍ വിളിക്കാനും നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.