മണിപ്പൂര്‍ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തില്‍ 78.03 ശതമാനം പോളിംങ്

മണിപ്പൂര്‍ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തില്‍ 78.03 ശതമാനം പോളിംങ്

ഇംഫാൽ: മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗ്. 38 മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 78.03% പോളിംഗാണ് രേഖപ്പെടുത്തിയത്. 173 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടിയത്. 

കംഗ്‌പോക്പി മണ്ഡലത്തിലാണ് (82.9%) ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. ബിഷ്‌നുപൂര്‍ മണ്ഡലത്തിലാണ് കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 73.44% ആണ് ബിഷ്‌നുപൂരില്‍ രേഖപ്പെടുത്തിയ പോളിംഗ്. ഇംഫാല്‍ ഈസ്റ്റ് 76.64%, ഇംഫാല്‍ വെസ്റ്റ് 82.19%, ചുരാചാന്ദ്പൂര്‍ 74.45% എന്നിങ്ങനെയാണ് വൈകുന്നേരം അഞ്ചു വരെ മറ്റ് പ്രധാന മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം. 

അതേസമയം, തിരഞ്ഞെടുപ്പിനിടെ പോലീസുകാരന്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചിരുന്നു. പോളിംഗ് ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കാക്ചിങ് സ്വദേശി നാവോറം ഇബോചൗബയാണ് മരിച്ചത്. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റെന്നാണ് നിഗമനം. ചുരാചാന്ദ്പൂറിലെ തിപായ്മുഖ് മണ്ഡലത്തിലായിരുന്നു സംഭവം. ഉദ്യോഗസ്ഥന്റെ മരണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് അഗര്‍വാള്‍ അനുശോചനം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.