കീവ്:
യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള ഉക്രെയ്‌ന്റെ അപേക്ഷ സ്വീകരിച്ചു. നടപടി ക്രമങ്ങള്‍ക്കായി പ്രത്യേക സെഷന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഉക്രെയ്‌ന് അംഗത്വം നല്‍കുന്നതിനെ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ എതിര്‍ക്കാനുള്ള സാധ്യത കുറവാണ്. റഷ്യയോട് മൃദുസമീപനമുണ്ടായിരുന്നത് ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ക്കായിരുന്നു. എന്നാല്‍ റഷ്യയുടെ യുദ്ധ നടപടിക്ക് പിന്നാലെ ഇരു രാജ്യങ്ങളും റഷ്യയ്ക്കെതിരെ തിരിഞ്ഞു. ഇരു രാജ്യങ്ങളും ഉക്രെയ്ന്‍ അനുകൂല നിലപാടും സ്വീകരിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നേരത്തെ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി സംസാരിച്ചിരുന്നു. സെലന്‍സ്‌കി യൂറോപ്യന്‍ യൂണിയന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചു. ഇയു ഉക്രെയ്‌നോടൊപ്പമാണെന്ന് തെളിയിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. സെലന്‍സ്‌കി നടത്തിയ പ്രസംഗം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് അംഗങ്ങള്‍ സ്വീകരിച്ചത്.
ഉക്രെയ്‌നിലെ പ്രധാന നഗരങ്ങളിലെ ജനവാസ മേഖലകളിലടക്കം റഷ്യ അതിതീവ്രമായ ആക്രമണം തുടരുകയാണ്. കീവിനു ശേഷം ഉക്രെയ്‌നിലെ പ്രധാന നഗരമായ ഹര്‍കീവിലെ സര്‍ക്കാര്‍ കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ട് അഗ്നിഗോളമായി തീരുന്ന ദൃശ്യങ്ങള്‍ ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. രാജ്യാന്തര മാനുഷിക നിയമങ്ങളെല്ലാം ലംഘിച്ച് റഷ്യ യുദ്ധം വ്യാപിപ്പിക്കുകയാണ്. സാധാരണക്കാരെ കൊല്ലുന്നു, അവരുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതാക്കുന്നു. ഉക്രെയ്ന്റെ പ്രധാന നഗരങ്ങളെല്ലാം അവര്‍ മിസൈലുകള്‍ തൊടുത്ത് ഇല്ലാതാക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.