കൊച്ചി: സി.പി.ഐ.യില്‍ നിന്ന് വരുന്നവര്‍ക്ക് നേരിട്ട് കാന്‍ഡിഡേറ്റ് അംഗത്വം നല്‍കുമെന്ന് സി.പി.എം. കൂടാതെ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെ പരമാവധി ആകര്‍ഷിക്കാനും അര്‍ഹിക്കുന്ന പരിഗണന നല്‍കാനും സി.പി.എം തീരുമാനം. പതിവ് കാര്‍ക്കശ്യം വെടിഞ്ഞ് കേന്ദ്ര കമ്മിറ്റിയുടെ അനുമതിയോടെ നേരിട്ട് അംഗത്വം നല്‍കുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ആദ്യം അനുഭാവി വിഭാഗത്തിലും പിന്നീട് കാന്‍ഡിഡേറ്റ് അംഗങ്ങളായിട്ടും ഉള്‍പ്പെടുത്തിയ ശേഷമാണ് പാര്‍ട്ടി അംഗത്വം നല്‍കുക. മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെ അവരുടെ പ്രവര്‍ത്തനം പരിശോധിച്ച് ഘടകം നല്‍കാറുണ്ട്. നേതാക്കളാണ് വരുന്നതെങ്കില്‍ ഉപരിഘടകങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് അങ്ങനെയാണ്. പക്ഷെ അംഗത്വം നേരിട്ടു നല്‍കാറില്ല. അതേസമയം ഇവരെ വര്‍ഗബഹുജന സംഘടനകളുടെ ഭാഗമാക്കി നിര്‍ത്താറുണ്ട്.
ടി.കെ ഹംസ, പിലിപ്പോസ് തോമസ് തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയപ്പോള്‍ കേന്ദ്ര കമ്മിറ്റിയുടെ അനുമതിയോടെ നേരിട്ട് അംഗത്വം നല്‍കിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. സി.പി.എം വിട്ടു വരുന്നവരെ നേരിട്ട് കാന്‍ഡിഡേറ്റ് അംഗത്വത്തില്‍ ഉള്‍പ്പെടുത്താന്‍ സി.പി.ഐ തീരുമാനിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.