അബുദബി- ദുബായ് എമിറേറ്റുകളെ ബന്ധിപ്പിച്ചുളള റെയില്‍ പാത നിർമ്മാണം പൂർത്തിയായി

അബുദബി- ദുബായ് എമിറേറ്റുകളെ ബന്ധിപ്പിച്ചുളള റെയില്‍ പാത നിർമ്മാണം പൂർത്തിയായി

ദുബായ്: എത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമായി ദുബായ് അബുദബി എമിറേറ്റുകളെ ബന്ധിപ്പിച്ചുളള റെയില്‍ പാതയുടെ നിർമ്മാണം പൂർത്തിയായി. 


ദുബായുടെ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദബി കിരീടാവകാശിയുടെ കോടതി ചെയർമാനും എത്തിഹാദ് റെയില്‍ ചെയർമാനുമായ ഷെയ്ഖ് ത്വയിബ് ബിന്‍ മുഹമ്മദും സംയുക്തമായാണ് റെയില്‍ പാത നിർമ്മാണ പൂർത്തീകരണത്തിന്‍റെ സംയുക്ത പ്രഖ്യാപനം നടത്തിയത്. 


റെയില്‍ പാതയുടെ അവസാന ഭാഗം സ്ഥാപിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.
256 കിലോമീറ്റർ ദൈർഘ്യമുളള പാതയാണ് ഇരു എമിറേറ്റുകള്‍ക്കുമുളളത്. 50 മിനിറ്റാകും ശരാശരി യാത്രാസമയം. 29 പാലങ്ങളും 60 ക്രോസിഗുകളും 137 ഡ്രെയിനേജുകളുമുണ്ടാകും. 47 ദശലക്ഷം മണിക്കൂറുകള്‍ 13,300 ജോലിക്കാരാണ് പാതയുടെ നിർമ്മാണത്തിന്‍റെ ഭാഗമായത്.


ചാരനിറത്തിലും വെള്ളി നിറത്തിലുമുളളതായിരിക്കും തീവണ്ടിയുടെ കോച്ചുകള്‍. 200 കിലോമീറ്റർ വേഗതയില്‍ സഞ്ചാരം സാധ്യമാകുന്ന തീവണ്ടിയില്‍ 400 യാത്രാക്കാർക്ക് യാത്ര സാധ്യമാകും.എന്നുമുതലാകും ദുബായ് -അബുദബി എമിറേറ്റിനെ ബന്ധിപ്പിച്ചുളള തീവണ്ടി ഗതാഗതം ആരംഭിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്ത ഘട്ടത്തില്‍ മറ്റ് എമിറേറ്റുകളെ ബന്ധിപ്പിച്ചുകൊണ്ടുളള പാതയും പ്രവർത്തനസജ്ജമാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.