പപ്പാഞ്ഞി (കവിത)

പപ്പാഞ്ഞി (കവിത)

വരുന്നു പുതുവർഷം
വൈക്കോലും പാഴ് കടലാസും
ചാക്കും കൂട്ടിക്കെട്ടിയൊരുക്കിയ
പപ്പാഞ്ഞിയപ്പൂപ്പൻ
കത്തിയെരിയുന്നൂ....
പോയ വർഷത്തിലെ
വേദനകൾ, ഭാരങ്ങൾ....
നഷ്ടങ്ങൾ, അരുതായ്മകൾ...
ഒക്കെയും ചാരമായി
മാറുമെന്ന്
മനം പറയുന്നു ...
കാലുകളിൽ തീ
ഉടലാകെ തീ
കത്തുന്നു കൂറ്റൻ പപ്പാഞ്ഞീ...
വൻ ശബദത്താൽ മൺതല
പൊട്ടിച്ചിതറുന്നൂ...
പുതിയൊരു വർഷം പിറക്കുന്നു...
ചരിത്രവഴിയിൽ നടന്നു തളർന്നൊരു
പപ്പാഞ്ഞികളോ നാം?
കത്തിത്തീരണം ചാരമാകണം
പുതിയൊരു സൂര്യനുദിക്കേണം...
പുതിയ വഴികളിൽ നടക്കേണം.'
പൊട്ടിത്തകരട്ടെ
പപ്പാഞ്ഞിത്തലകൾ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.