'വിദേശനയം നടപ്പാക്കേണ്ടതിങ്ങനെ': ഉക്രെയ്ന്‍ വിഷയത്തില്‍ ഡോ.എസ്.ജയശങ്കറിനെ അഭിനന്ദിച്ച് ശശി തരൂര്‍

'വിദേശനയം നടപ്പാക്കേണ്ടതിങ്ങനെ': ഉക്രെയ്ന്‍ വിഷയത്തില്‍ ഡോ.എസ്.ജയശങ്കറിനെ അഭിനന്ദിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 'ഇപ്പോഴത്തേതുപോലുള്ള ചടുലതയോടെയാണ് വിദേശനയം നടപ്പാക്കേണ്ടതെ'ന്ന് തരൂരിന്റെ ട്വീറ്റില്‍ പറയുന്നു. ഡോ.എസ്.ജയശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്ററി കണ്‍സള്‍വേറ്റീവ് യോഗത്തിനു ശേഷമായിരുന്നു അഭിനന്ദനം.

'ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയം നടത്തിയ യോഗം ഏറ്റവും മികച്ചതായിരുന്നു. ഞങ്ങളുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും കൃത്യവും സ്പഷ്ടവുമായ മറുപടി നല്‍കിയതിന് ഡോ. എസ്. ജയശങ്കറിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. ഇങ്ങനെയാണ് വിദേശകാര്യ നയം നടപ്പാക്കേണ്ടത്'- ശശി തരൂര്‍ രേഖപ്പെടുത്തി.

ഉക്രെയ്നിലെ നിലവിലെ സാഹചര്യങ്ങള്‍ വിദേശകാര്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സംബന്ധിച്ച് ഉുക്രെയ്ന്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് ഗംഗ അന്തിമഘട്ടത്തിലാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും യോഗത്തില്‍ ജയശങ്കര്‍ വിശദീകരിച്ചു. യുഎന്‍ പൊതുസഭാ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ നിലപാടിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പിന്തുണച്ചു.രാഹുല്‍ ഗാന്ധി, കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍, മീനാക്ഷി ലേഖി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.


https://twitter.com/ShashiTharoor?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1499295219225079809%7Ctwgr%5E%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.hindustantimes.com%2Findia-news%2Fthis-is-the-spirit-shashi-tharoor-praises-minister-on-ukraine-evacuations-101646299696399.html


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.